കാഴ്ചപരിമിതരുടെ ഉന്നമനത്തിനായി അഞ്ച് കോടി രൂപ സംഭാവന നല്‍കി റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പഴ്സന്‍ നിത അംബാനി. നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ദ് ബ്ലൈന്‍ഡിന്‍റെ 75ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത നിത അംബാനി കുട്ടികള്‍, അധ്യാപകര്‍, സംഘടനയിലെ അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ചെലവഴിച്ചു.
ചടങ്ങില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. റിലയന്‍സ് ഫൗണ്ടേഷനും നാബും ചേര്‍ന്ന് 22,000 ആളുകള്‍ക്കാണ് കാഴ്ചയുടെ വെളിച്ചം നല്‍കിയത്.