ബ്ലൈന്‍ഡ് ക്രിക്കറ്റ് ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ വനിതാ ടീമിനെ ആദരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്സണ്‍ നിതാ അംബാനി. ലോകകപ്പ് ജയം കൂട്ടായ്മയുടെ വിജയമെന്ന് നിത അംബാനി വ്യക്തമാക്കി. ചടങ്ങില്‍ വനിതാ ഏകദിന ലോകകപ്പ് നേടിയ താരങ്ങളും, ടി–20 പുരുഷലോകകപ്പ് നേടിയ താരങ്ങളും പങ്കെടുത്തു. ചടങ്ങില്‍ അമിതാഭ് ബച്ചന്‍, സച്ചിന് ടെന്‍ഡുല്‍ക്കര്‍ അടക്കം നിരവധി പ്രമുഖരും പങ്കെടുത്തു.