medicine-ban

AI Image

  • . 2023 ല്‍ ഓസ്ട്രേലിയയും പാര്‍ട്ടി ഡ്രഗ് PTSD ചികില്‍സയ്ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു

ചികില്‍സാര്‍ഥം എംഡിഎംഎ രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ന്യൂസീലന്‍ഡ്. കഠിനമായ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ ബാധിച്ചവരിലാണ് എംഡിഎംഎ ഉപയോഗിക്കാന്‍ രണ്ട് മനശാസ്ത്രജ്ഞര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ റഗുലേറ്ററി ബോഡി അനുമതി നല്‍കിയത്. 2023 ല്‍ ഓസ്ട്രേലിയയും പാര്‍ട്ടി ഡ്രഗ് PTSD ചികില്‍സയ്ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.

'PTSD ജീവിതത്തെ അങ്ങേയറ്റം ദുഃസഹമാക്കുന്ന ഒന്നാണ്. ചികില്‍സയും പ്രയാസമേറിയതാണ്'- ഓസ്ട്രേലിയന്‍ ഉപ പ്രധാനമന്ത്രി ഡേവിഡ് സെയ്മര്‍ പറഞ്ഞു. കടുത്ത വിഷാദമുള്ളവരിലെ ചികില്‍സയ്ക്ക് മാജിക് മഷ്റൂം ഉപയോഗിക്കുന്നതിനെ കഴിഞ്ഞവര്‍ഷം സെയ്മര്‍ അനുകൂലിച്ചിരുന്നു. നൂതന ചികില്‍സാരീതികളെ ന്യൂസീലന്‍ഡ് സ്വാഗതം ചെയ്യുന്ന രാജ്യമാണെന്നും സെയ്മര്‍ കൂട്ടിച്ചേര്‍ത്തു. 

എന്താണ് PTSD? ഉറ്റവരുടെ മരണം, ലൈംഗികാതിക്രമം തുടങ്ങിയ സംഭവങ്ങളെ തുടര്‍ന്ന് വ്യക്തി അനുഭവിക്കേണ്ടി വരുന്ന കടുത്ത മനഃസംഘര്‍ഷങ്ങളാണ് PTSD എന്ന മാനസികാവസ്ഥയ്ക്ക് കാരണമാകുന്നത്.

PTSD ചികില്‍സയ്ക്ക് എംഡിഎംഎ ഉപയോഗിക്കുന്നതില്‍ അര്‍ഥമില്ലെന്നും അത് സുരക്ഷിതമോ ഫലവത്തോ അല്ലെന്നും 2024 ല്‍ അമേരിക്കയില്‍ നടന്ന ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ യുഎസ് ഇതിന്‍റെ ഉപയോഗം ഒരുഘട്ടത്തിലും പ്രോല്‍സാഹിപ്പിക്കുന്നില്ല. വിഷാദരോഗത്തിനുള്ള മരുന്ന് PTSDയ്ക്ക് നല്‍കിയാല്‍ പോലും ഫലം കണ്ടുതുടങ്ങാന്‍ മൂന്ന് മാസത്തോളം സമയമെടുക്കുന്നതായും ഗവേഷകര്‍ പറയുന്നു. 

അതേസമയം ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനിരയായവരില്‍ എംഡിഎംഎ ഉപയോഗിച്ച് നടത്തിയ ചികില്‍സയില്‍ രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. എംഡിഎംഎ കൂടി ഉപയോഗിച്ച് നടത്തുന്ന ചികില്‍സ പൂര്‍ണമായും സൈക്കോ തെറപ്പിസ്റ്റിന്‍റെ മേല്‍നോട്ടത്തിലാവണമെന്നും മരുന്ന് നേരിട്ട് രോഗികള്‍ക്ക് കൈമാറാനോ വീട്ടില്‍ കൊണ്ടുപോകാനോ അനുവദിക്കരുതെന്നും വെല്ലിങ്ടണ്‍ ആരോഗ്യമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

New Zealand's pharmaceutical regulatory body has authorized two psychologists to use MDMA for treating patients suffering from severe Post-Traumatic Stress Disorder (PTSD), following a similar move by Australia in 2023. Deputy Prime Minister David Seymour backed the decision, emphasizing that PTSD is a debilitating condition requiring innovative medical treatments. While the US FDA rejected MDMA-assisted therapy in 2024 citing safety and efficacy concerns, trials in Israel showed positive results in reducing trauma severity among survivors of Hamas attacks. The Wellington Ministry of Health mandated that MDMA therapy must occur strictly under professional psychotherapeutic supervision, explicitly banning patients from taking the drug home.