വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് വാതില്‍ ശരിയായി അടച്ചോ, ഗാസ്, ലൈറ്റ് എന്നിവ ഓഫ് ചെയ്തോ എന്നെല്ലാം രണ്ടാമതായി ഒന്നുകൂടി നോക്കാറുണ്ടോ.. ‌ഇത് സ്വാഭാവികമാണ്. എന്നാല്‍ ചിലരില്‍ ഈ പ്രവണതകള്‍ അതിരുകടന്ന് കാണാറുണ്ട്.

പിന്നീട് വീണ്ടും വീണ്ടും ഇങ്ങനെ പരിശോധിക്കുന്നതിന്റെ തീവ്രത കൂടി വരും. ഈ കാര്യങ്ങള്‍ ദൈനം ദിന ജീവിതത്തെയും സമയത്തെയും ബാധിക്കാന്‍  തുടങ്ങുമ്പോള്‍ അവസ്ഥ കൂടുതല്‍ വഷളാവാന്‍ തുടങ്ങും.

ഇതിന്റെ അതിരുവിട്ട അവസ്ഥ ചിലപ്പോള്‍ 'ഒബ്സസീവ് കംപൾസീവ് ഡിസോർഡർ' അല്ലെങ്കില്‍ ഒസിഡി ലക്ഷണവുമായിരിക്കാം. ചിലപ്പോള്‍ അനാവശ്യമായ ചിന്തകൾ മനസ്സിലേക്ക് വരികയും ആ ചിന്തകൾ ഉണ്ടാക്കുന്ന അസ്വസ്ഥത മാറ്റാൻ ചില കാര്യങ്ങൾ ആവർത്തിച്ച് ചെയ്യുകയും ചെയ്യുന്നത് ഇതിന്റെ ലക്ഷണങ്ങളിലൊന്നാണ്.

വൃത്തിയില്ലായ്മ, രോഗാണുക്കള്‍ എന്നിവയെക്കുറിച്ച് അമിതമായ ഉത്കണ്ഠ, അനാവശ്യമായ സംശയങ്ങള്‍, വിചിത്രമായ ചിന്തകള്‍ എന്നിവയെല്ലാം ഒരുപക്ഷേ ഒസിഡിയുടെ ലക്ഷണങ്ങളാകാം. ഒറ്റപ്പെടലും അമിതമായ മാനസിക സമ്മര്‍ദവുമെല്ലാം ഈ അവസ്ഥ കൂടുതല്‍ വഷളാകാന്‍ കാരണമായേക്കാം.

ഈ ലക്ഷണങ്ങള്‍ ഉണ്ടെന്ന തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടുകയാണ് ഉചിതമായ മാര്‍ഗം

ENGLISH SUMMARY:

OCD symptoms can manifest as excessive checking behaviors like re-examining if doors are locked or appliances are off before leaving home. If these compulsions become overwhelming and significantly impact daily life, it might indicate Obsessive Compulsive Disorder.