ജീവിത ശൈലീ രോഗങ്ങള്‍, ഭക്ഷണക്രമം, എങ്ങനെ ആരോഗ്യം സംരക്ഷിക്കാം, സ്ട്രെസ് കുറക്കാം തുടങ്ങിയ വിഷയങ്ങളില്‍ നിനരവധി റീലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. മികച്ച ഡോക്ടര്‍മാര്‍, സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്ന കണ്ടന്‍റുകള്‍ നിരവധിയായി സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ വൈറലാവുന്ന ഇത്തരം റീലുകളില്‍ ചിലതില്‍ പറയുന്ന ടിപ്സുകള്‍ ഒരുപക്ഷേ വലിയ മണ്ടത്തരങ്ങളായിരിക്കാമെന്ന് പല ഡോക്ടര്‍മാരും പറഞ്ഞിട്ടുണ്ട്.
അത്തരമൊരു വൈറല്‍ വിഡിയോയുടെ വിവരങ്ങള്‍ പങ്കുവെച്ച്, ജൈവശാസ്ത്രം വായിച്ച് പഠിക്കണം എന്ന് ഉപദേശിക്കുകയാണ് കേരള സർക്കാരിന്റെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സൈക്യാട്രി പ്രൊഫസറായ മോഹന്‍ റോയ് ഗോപാലന്‍.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ആഹാ നിസ്സാരം
രാവിലെ പുട്ടായിരിക്കും കഴിച്ചതെന്ന് തോന്നുന്നു, നല്ല തള്ളാണ്, പുരികം മുകളിലേക്ക് ഉയർത്തിയാൽ വിഷാദം മാറും, ഇടുപ്പിൽ കൈവെച്ച് നിന്നാൽ തലച്ചോറ് കോൺഫിഡൻസ് വായിക്കുമത്രേ,
പൊട്ടത്തരമെന്നല്ലാതെ ഇതിനൊക്കെ എന്തു പറയാൻ, തലച്ചോറ് നിങ്ങളുടെ പുരികത്തിന്റെ ചലനമല്ല വായിക്കുന്നത്. നേരെമറിച്ച് തലച്ചോറാണ് പുരികത്തിന്റ ചലനത്തെ നിയന്ത്രിക്കുന്നത്. ഇതൊക്കെ അറിയണമെങ്കിൽ അല്പം ജൈവശാസ്ത്രം വായിക്കണം.
കൂടെ ഇരിക്കുന്ന ആങ്കർ എല്ലാത്തിനും തല തലകുലുക്കുന്നുണ്ട്. ഇതോടൊപ്പം താനിത് അനുഭവിക്കുന്നുണ്ടെന്നും തള്ളുന്നു. അവസാനം Psychosomatic Somatopsychic എന്നീ രണ്ട് തള്ളുകളും .. ആഹാ അന്തസ്സ്