kidney-tumer-2
  • ആലുവ എടത്തല സ്വദേശിയായ 47 കാരനാണ് അതിസങ്കീർണമായ ശസ്ത്രക്രിയ യൂറോളജി വിഭാഗം നടത്തിയത്

വൃക്കയിലെ 5 കിലോഗ്രാം ഭാരമുള്ള ട്യൂമർ വിജയകരമായി നീക്കം ചെയ്ത് എറണാകുളം ജനറൽ ആശുപത്രി. ആലുവ എടത്തല  സ്വദേശിയായ 47 കാരനാണ് അതിസങ്കീർണമായ ശസ്ത്രക്രിയ യൂറോളജി വിഭാഗം നടത്തിയത്. കഴിഞ്ഞ ആറു മാസമായി അനുഭവപ്പെടുന്ന കടുത്ത വയറുവേദന, വയറ്റിലെ മുഴ, ശരീരഭാരം കുറയൽ എന്നിങ്ങനെയുള്ള അവസ്ഥയുമായിട്ടാണ്  രോഗി ഡോക്ടറെ സമീപിച്ചത്.

വിശദ പരിശോധനയിൽ വലത് വൃക്കയിൽ അതിസങ്കീർണ രക്തക്കുഴലുകളായ അയോർട്ട, ഇൻഫീരിയർ വീന കാവ  ഇവയാൽ ചുറ്റപ്പെട്ട  വലിയ അർബുദം  കണ്ടെത്തി. യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

 

കാർഡിയോതൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാൻ, അനസ്‌തീസിയ ഡോക്ടർമാരായ ഡോ. സന്ധ്യ, ഡോ. സുദീപ്,  ഡോ. അഞ്ജു രാജ്,    സീനിയർ നേഴ്സ്  സിനി , നഴ്‌സിങ് ഓഫീസർമാരായ ടിന്റു, ചിന്നു, പ്രീനു, ആശ,  പ്രിയ, അനസ്‌തീസിയ ടെക്‌നീഷ്യൻമാരായ റാഷിദ്, അലീന, നഴ്‌സിങ് അസിസ്റ്റന്റുമാരായ ബിനോയ്, ഷൈമോൾ തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

 

ENGLISH SUMMARY:

Doctors at Ernakulam General Hospital have successfully removed a 5-kilogram kidney tumor from a 47-year-old man from Edathala, Aluva, in a highly complex surgery performed by the hospital's Urology Department. The patient had been suffering for the past six months from severe abdominal pain, an abdominal lump, and unexplained weight loss before seeking medical attention.