anjusha

കൂട്ടുകാരിയുടെ വിവാഹത്തിന് കളിച്ച ഡാന്‍സിലൂടെ വൈറലായിരിക്കുകയാണ് കോതമംഗലം സ്വദേശിയായ അഞ്ജുഷ ജോര്‍ജ് . 16 മില്യണ്‍ ആളുകളാണ് അഞ്ജുഷയുടെ ഡാന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. അഞ്ജുഷയും സുഹൃത്തുക്കളും ചേര്‍ന്ന് സര്‍പ്രൈസായാണ് വിവാഹ വേദിയില്‍ ഡാന്‍സ് ഒരുക്കിയത്.

  കാനഡയില്‍ ജോലി ചെയ്യുന്ന അഞ്ജുഷ പ്രിയ കൂട്ടുകാരി സൂസന്നിന്‍റെ വിവാഹത്തിന് എത്താന്‍ കഴിയില്ലെന്നാണ് പറഞ്ഞിരുന്നു. പക്ഷെ വിവാഹ ദിനത്തില്‍ അതിഥികള്‍ക്കിടയില്‍ നിന്ന് സര്‍പ്രൈസായി അഞ്ജുഷ ഡാന്‍സ് കളിച്ച് വേദിയിലേക്ക് എത്തിയതോടെ കുട്ടുകാരി ഞെട്ടി. ഈ രംഗങ്ങളെല്ലാം റീല്‍സായി ഇന്‍സ്റ്റഗ്രാമിലിട്ടതോടെ സംഗതി വൈറലായി. 

ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ധാരാളം ചെയ്യാറുണ്ടെങ്കിലും കൂട്ടുകാരിയുടെ വിവാഹത്തിന് സൗഹൃദത്തിന്‍റെ ആഴമറിയിച്ച വിഡിയോ വൈറലായതിന്‍റെ സന്തോഷത്തിലാണ് അഞ്ജുഷയും സുഹൃുത്തുക്കളും. 

ENGLISH SUMMARY:

Anjusha George has gone viral for her dance performance at her friend's wedding. This surprise dance, shared on Instagram, has garnered millions of views and highlights the power of friendship and creative celebrations.