lalithambika-death-2

TOPICS COVERED

എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ച് കൊച്ചിയിൽ വയോധിക മരിച്ചു. ഇടപ്പള്ളി സ്വദേശിയായ ലളിതാംബികയാണ് മരിച്ചത്. 77 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ച് കഴിഞ്ഞ മാസം 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.

എച്ച്1എൻ1 രോഗം പ്രധാനമായും വായുവിലൂടെയാണ് പടരുന്നതെങ്കിലും, സമൂഹത്തിൽ വ്യാപകമായി പടരാൻ സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അതിനാൽ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്തുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. 

ആവശ്യമായ പ്രതിരോധ നടപടികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനോടകം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ, 2025-ൽ എച്ച്1എൻ1 ബാധിച്ച് രണ്ട് മരണങ്ങളും, 2024-ൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

A 77-year-old woman from Edappally, Kochi, has died after contracting H1N1 (swine flu). The patient was undergoing treatment at a private hospital in Ernakulam after being admitted with fever. Health officials have intensified surveillance and awareness campaigns, while assuring the public that the risk of widespread community transmission remains low. Ernakulam district has reported multiple H1N1-related deaths in recent years.