കരൾ രോഗങ്ങളെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷം മാത്രമാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. മദ്യപാനം കൊണ്ട് മാത്രമല്ല കരൾ നശിക്കുന്നത്. തെറ്റായ ഭക്ഷണ രീതിയും ജീവിത ശൈലിയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. രക്തം ശർദ്ദിക്കുക, കറുത്ത മലം വരിക, വയറ്റിൽ നീര് വരിക, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രമേഹം, അമിത വണ്ണം, കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയുള്ളവരിൽ കരളിൽ കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണ്.
മദ്യപാനം പൂർണ്ണമായും നിർത്തുക, വ്യായാമം ചെയ്യുക, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിവയാണ് പ്രതിവിധികൾ. വെളിച്ചെണ്ണ, നെയ്യ്, പാമോയിൽ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കരൾ രോഗം ഗുരുതരമായാൽ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴി. നിലവിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് തൊണ്ണൂറ്റി അഞ്ച് ശതമാനത്തിലധികം വിജയസാധ്യതയുണ്ട്. ആലുവ രാജഗിരി ആശുപത്രിയിൽ സ്റ്റൂൾ ട്രാൻസ്പ്ലാന്റ് ഉൾപ്പെടെയുള്ള നൂതന ചികിത്സാ രീതികൾ ലഭ്യമാണ്. ഏപ്രിൽ പത്തൊൻപത് ലോക കരൾ ദിനമായി ആചരിക്കുമ്പോൾ ജീവിതശൈലി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.