kollam-bjp-candidate-heart-surgery

തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും രാവിലെ ആശുപത്രിയിൽ എത്തി അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി കൊല്ലം  ബിജെപി സ്ഥാനാർഥി  ഡോ. എൻ. പ്രതാപ് കുമാർ. കൊല്ലത്തെ മെഡിട്രിന ആശുപത്രിയിൽ, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. പ്രതാപ് കുമാർ 70 വയസ്സുള്ള രോഗിക്ക് ആൻജിയോപ്ലാസ്റ്റി നടത്താനാണ്  എത്തിയത്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന കാർഡിയോളജിസ്റ്റുകളുെടെ "ഇന്ത്യ ലൈവ് 2026"  സമ്മേളനത്തിലേക്ക് ശസ്ത്രക്രിയയുടെ  തത്സമയം സംപ്രേഷണവും നടന്നു. ഇന്ത്യയിലെയും സാർക്ക് രാജ്യങ്ങളിലെയും 3,500ലധികം കാർഡിയോളജിസ്റ്റുകൾ പങ്കെടുക്കുന്ന സമ്മേളനത്തിലാണ്  ലൈവ് പ്രദർശിപ്പിച്ചത്. 

ENGLISH SUMMARY:

Dr. N. Pratap Kumar, the Kollam BJP candidate, underwent urgent heart surgery amidst election campaigning. The angioplasty procedure was also broadcast live to the 'India Live 2026' cardiology conference.