പത്താം ക്ലാസുകാരി അതീവ ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ചതോടെ സുമനസുകളുടെ ചികിത്സ സഹായം തേടുന്നു. രണ്ടു മാസം മുൻപാണ് ശ്വാസംമുട്ടലും കടുത്ത പനിയും ബാധിച്ചതോടെ പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സ്‌കൂളിൽ പഠിക്കുന്ന പിരപ്പൻകോട് പ്ലാക്കീഴ് സ്വജേശിന രാജേഷിന്റെ മകൾ മഞ്ജലിക (15) മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയത്. അപ്പോഴാണ് കുഞ്ഞിന്റെ ശ്വാസകോശ ഭിത്തി തകരാറിലായെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.
ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒന്നര മാസത്തോളമായി അവൾ ചികിത്സയിലായിരുന്നു. പിന്നീടാണ് തുടർ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസകോശം മാറ്റി വെക്കുന്ന ശസ്ത്രക്രിയ അത്യാവശ്യമായി ചെയ്തേ പറ്റൂ. അതിന് 60 ലക്ഷം രൂപയാകുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
യന്ത്ര സഹായത്താലാണ് ഇപ്പോൾ ശ്വാസം നൽകുന്നത്. കുട്ടിയുടെ അച്ഛൻ രാജേഷ് മരപ്പണിക്കാരനാണ്. ആ കുടുംബത്തിന് താങ്ങായി നാട്ടുകാർ ചേർന്ന് രാജേഷിന്റെ പേരിൽ ഫെഡറൽ ബാങ്ക് വെഞ്ഞാറമൂട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. അക്കൗണ്ട് നമ്പർ 14220100096559, ഐ.എഫ്.എസ്.സി കോഡ് FDRL0001422, ജി-പേ 9847583344.