1. എഐ ചിത്രം 2. പ്രതി
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. അയിലം സ്വദേശി അജേഷാണ് (45) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
അജേഷ് വീട്ടമ്മയുടെ വീട്ടിൽ തേങ്ങയിടാനെത്തിയതായിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്ന് ബോധ്യമായതോടെ വീട്ടമ്മ വീട്ടിലേക്ക് കയറിയ സമയത്ത് അജേഷ് പിന്നാലെ പോയി. വീട്ടിൽ കയറി കതക് കുറ്റിയിട്ട ശേഷം വീട്ടമ്മയെ കയറി പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. വീട്ടമ്മ കുതറിമാറി കതക് തുറന്ന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷമാണ് അടുത്ത വീട്ടിൽ വിവരമറിയിച്ചത്. പിന്നീട് വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി.
സംഭവത്തിൽ അജേഷിനെതിരെ കേസെടുത്ത പൊലീസ് ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയിൽ നിന്നാണ് പൊക്കിയത്. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജു, എഎസ്ഐ.ബിനു, സിപിഒമാരായ നജീം, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.