അഭിമാനവും അതിശയവും പകരുന്ന മാറ്റമാണ് കേരളത്തിൻ്റെ പൊതുജനാരോഗ്യ രംഗത്ത് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വൻകിട ആശുപത്രിയോടും കിടപിടിക്കുന്ന സൗകര്യങ്ങളോടെ നമ്മുടെ സർക്കാർ ആശുപതികളും വളരുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ന് നാടിനു സമർപ്പിച്ച കൂത്തുപറമ്പ് താലൂക്ക് ആശുപത്രി അതിലേറ്റവും പുതിയ നാഴികക്കല്ലാണ്. മൂന്നു ലക്ഷത്തോളം പേർ ആശ്രയിക്കുന്ന, ദിവസേന ആയിരത്തിലധികം പേർ ഒ.പി. വിഭാഗത്തിൽ മാത്രം ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയ്ക്ക് നവീന സൗകര്യങ്ങളോടെ പുതിയ ബഹുനില കെട്ടിടം ഒരുങ്ങിയിരിക്കുന്നു.
എല്ലാ മനുഷ്യർക്കും ഒരുപോലെ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ പൊതു ആരോഗ്യമേഖലയെ ശക്തമാക്കി സർക്കാർ മുന്നോട്ടു പോവുകയാണ്. ആ ലക്ഷ്യസാൽക്കാരത്തിലേയ്ക്ക് ഇനിയുമൊരുപാട് ദൂരമുണ്ട്. ആ ദൂരം നമുക്ക് ഒറ്റക്കെട്ടായി നിശ്ചയദാർഢ്യത്തോടെ താണ്ടാം. സമൃദ്ധിയും സമത്വവും വിളങ്ങുന്ന നവകേരളം യാഥാർത്ഥ്യമാക്കാമെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.