ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് വൈറ്റമിന്‍ ഇ. എന്നാല്‍ ഇന്ന് വൈറ്റമിന്‍ ഇയുടെ കുറവ് മിക്ക ആളുകളിലും സാധാരണമായി കണ്ടു വരുന്നുണ്ട്.
മുടി കൊഴിച്ചല്‍, പേശികളുടെ ബലഹീനത, കുറഞ്ഞ രോഗപ്രതിരോധ ശേഷി, വരണ്ട ചര്‍മം തുടങ്ങിയ ലക്ഷണങ്ങളെല്ലാം വൈറ്റമിന്‍ ഇയുടെ കുറവ് മൂലവുമാകാം. മാത്രമല്ല കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖം എന്നിവയെ ചെറുക്കാനും വൈറ്റമിന്‍ ഇ സഹായകമാണ്. വിറ്റവിന്‍ ഇ കൊഴുപ്പ് ലയിക്കുന്ന ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നുണ്ട്.
എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഈ അപര്യാപ്തതയില്‍ നിന്നും നമുക്ക് രക്ഷ നേടാം. മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ബ്ളഡ് ടെസ്റ്റിലൂടെ വൈറ്റമിന്‍ ഇ അപര്യാപ്തത തിരിച്ചറിയാം.
വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഏറെകുറെ ഇതില്‍ നിന്നും രക്ഷനേടാം. അവക്കാഡൊ, സൂര്യകാന്തി വിത്തുകള്‍, ബദാം, കിവി, പപ്പായ, മാമ്പഴം, നിലക്കടല, ഇലക്കറികള്‍ തുടങ്ങിയവയെല്ലാം വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്.
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഇത്തരത്തിലുള്ള 13 വൈറ്റമിനുകള്‍ ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ വരുന്ന വ്യത്യാസമാണെങ്കില്‍ പോലും അതിന് ശരീരം പലവിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കും.
മേല്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം രോഗനിര്‍ണയത്തിനും ചികില്‍സയ്ക്കും ശ്രമിക്കാതിരിക്കുക എന്നാതാണ് മറ്റൊരു പ്രധാനകാര്യം.