ആകെ നോക്കിയാല്‍ ഒരോള്‍റൗണ്ടറാണ് അയമോദകം. ഗുണങ്ങള്‍ വര്‍ണിച്ചാല‍് തീരില്ല. ആയുര്‍വേദത്തില്‍ അത്രയേറെ പ്രാധാന്യമുണ്ട് അയമോദകത്തിന്. പലര്‍ക്കും ഇതിന്‍റെ ഗുണഗണങ്ങളെ കുറിച്ച് അറിവ് കുറവാണ്. അംബെലിഫെറ കുടുംബത്തിൽപ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു.
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ് അയമോദകം. ദഹനത്തിനും ഏറെ നല്ലത്. ശരീരത്തിന്‍റ മൊത്തത്തിലുള്ള മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ അയമോദകം ഗുണകരമായി സഹായിക്കുന്നുണ്ട്. ഇതാണ് ഭാരം കുറയാന്‍ അയമോദകം ഒരു കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാനും ദഹനക്കേടിനും ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം മികച്ചതാണ്. അയമോദകം കഷായം വച്ചു കുടിക്കുന്നത് അമിത കാലറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു. അതുപോലെ തണുപ്പ് കാലത്ത് മുടിക്കൊഴിച്ചില്‍ തടയാനും അയമോദകം ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും സന്ധിവേദന അകറ്റാനും അയമോദക വെള്ളം കുടിയ്ക്കാം.
ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് എന്ന പ്രത്യേകതക്കൂടി ഇതിനുണ്ട്. പ്രാതലിനു 30 മിനിറ്റ് മുന്‍പോ അല്ലെങ്കില്‍ ഉണര്‍ന്ന ശേഷമോ ഒരു സ്പൂണ്‍ അയമോദകം കഴിച്ചു നോക്കൂ അത് ശരീരത്തിന്‍റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ സഹായിക്കും. തൈമോൾ എന്ന എണ്ണ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ തെറാപ്യൂട്ടിക് ഗുണങ്ങള്‍ എടുത്തു പറയേണ്ടതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് വളരെ നല്ലതാണ്.