image credit: Fatima Sana Shaikh

image credit: Fatima Sana Shaikh

വിശപ്പൊഴിഞ്ഞൊരു നേരമില്ല.  രണ്ടുമണിക്കൂര്‍ വരെ നിര്‍ത്താതെ ഭക്ഷണം കഴിക്കും. അമിതമായ ഭക്ഷണം ഒടുവില്‍  ശരീരത്തെ മാത്രമല്ല മാനസിനെയും ബാധിച്ചു. തന്നെ തളര്‍ത്തിയ  ബുളീമിയ നെര്‍വോസ എന്ന അവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് ചലച്ചിത്രതാരം ഫാത്തിമ സന ഷെയ്ഖ്.

ഹിന്ദിചിത്രം ദംഗലിന്‍റെ വിജയത്തിനുശേഷമുള്ള ജീവിതയാത്ര പങ്കുവച്ചപ്പോഴാണ് ഫാത്തിമ സന തന്‍റെ  ആരോഗ്യാവസ്ഥ  വിശദീകരിച്ചത്.അപസ്മാരം യാത്രകളിലടക്കം  പ്രതികൂലമായി ബാധിച്ചതിനെ കുറിച്ച് അവര്‍ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.  .  എന്നാല്‍ ബുളിമിയ നെര്‍വോസ എന്ന ഈറ്റിങ് ഡിസോഡറിനെ കുറിച്ച് ഇതാദ്യമായാണ്  തുറന്നുപറഞ്ഞത്. 

ദംഗലിലെ കഥാപാത്രത്തിനായി ശരീഭാരം പെട്ടന്ന് ഉയര്‍ത്തേണ്ടിയിരുന്നു. അതിനായി ഉയര്‍ന്ന  കലോറിയുള്ള ഡയറ്റ് എടുത്തു. കഥാപാത്രത്തിന് വേണ്ടി കഠിനമായ വ്യായാമങ്ങൾ ചെയ്തു . ദിവസവും 2,500–3,000 കലോറി ഭക്ഷണം  അകത്താക്കി. ചിത്രീകരണം പൂര്‍ത്തിയായതോടെ ഡയറ്റും അവസാനിപ്പിച്ചു. പക്ഷേ അതുവരെ തുടര്‍ന്ന ഭക്ഷണശിലം അവസാനിപ്പിക്കാനായില്ല.

അമിതമായി ഭക്ഷണം പതിവാക്കി. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരുന്നു നോക്കി. പക്ഷേ ഒന്നും നേരെയായില്ല. ഭക്ഷണവുമയുള്ള ബന്ധം തന്നെ വഷളായി.  ഇപ്പോള്‍ എപ്പോഴും വിശപ്പാണ് . എല്ലാ ചിന്തകളും ഭക്ഷണത്തെക്കുറിച്ചാണ്. രണ്ടു മണിക്കൂര്‍വരെ നിര്‍ത്താതെ ഭക്ഷണം കഴിക്കും .  ഭക്ഷണത്തിന് കീഴ്പ്പെട്ട മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടക്കാനാവാത്തതുമുലമുള്ള മാനസിക സമ്മര്‍ദം കഠിനമായിരുന്നു. തന്നോട് തന്നെ ദേഷ്യം വരുന്ന അവസ്ഥ. ഇത് തന്‍റെ മാനസികാരോഗ്യത്തെയും തകര്‍ത്തെന്ന് നടി തുറന്നു പറഞ്ഞു.

എന്താണ് ബുള്ളീമിയ നെര്‍വോസ?

ബുളീമിയ  നെര്‍വോസ   എന്നത് ഒരു ഈറ്റിങ് ഡിസോഡര്‍ആണ്.  ഒരാള്‍  ഭക്ഷണം തുടര്‍ച്ചയായി കഴിച്ചു കൊണ്ടിരിക്കുന്നതാണ്

ഈ രോഗത്തിന്‍റെ ഒരു സവിശേഷത. ചിലര്‍ കുറഞ്ഞ സമയം കൊണ്ട് വലിയ അളവില്‍ ഭക്ഷണം കഴിക്കും. ഇത് മനസിനേയും ശരീരത്തെയും ഒരുപോലെ ബാധിക്കും. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർ‍ഡർ എന്നിങ്ങനെ പല തരത്തിലുള്ള അവസ്ഥ  ബുള്ളീമിയയ്ക്ക് ഉണ്ട്.  ശരീരത്തിന് വേണ്ടതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നതു മാത്രമല്ല വളരെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതും ഈ രോഗാവസ്ഥയുടെ ഭാഗമായുണ്ടാകാറുണ്ട്.

ഒന്നിലധികം ഘടകങ്ങള്‍ ബുളീമിയയ്ക്ക്  കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അമിതമായചിന്ത, പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള ആശങ്ക,  ആവശ്യമില്ലാതെ ഭക്ഷണം ഒഴിവാക്കുക, അമിതമായി വണ്ണം വെക്കുമോ എന്ന അനാവശ്യ ഭയം എന്നിവയെല്ലാം  ബുളീമിയയിലേക്ക് നയിച്ചേക്കും. ഇത്തരമൊരാശങ്കയുണ്ടെങ്കില്‍നിര്‍ബന്ധമായും വൈദ്യസഹായം  തേടണം.

ENGLISH SUMMARY:

Bulimia Nervosa is an eating disorder characterized by binge eating followed by compensatory behaviors. This condition significantly impacts both physical and mental health, requiring professional help.