നമ്മുടെ മൂന്ന് തരം ഇന്ത്യന്‍ ഫുഡ് , ലോകത്തിലെ 50 ബെസ്റ്റ് ബ്രേക്ഫാസ്റ്റുകളുടെ കൂട്ടത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പുട്ട് ഇല്ലല്ലോ രക്ഷപെട്ടു, എന്നായിരുന്നു കുറ ച്ച്മലയാളികളുടെ കമന്‍റ. ഇനി ലിസ്റ്റ് കാണാം
ലോകത്തെ ബ്രേക്ഫാസ്റ്റ് മെനുവിന്‍റെ കണക്കെടുത്താല്‍ ഇന്ത്യന്‍ വിഭവങ്ങളുടെ തട്ട് താണിരിക്കും. ഒരു വലിയ ലിസ്റ്റാണ് ഇന്ത്യന്‍ രുചികള്‍. അതില്‍ മൂന്നെണ്ണം ലോകത്തിലെ തന്നെ ഏറ്റവും നല്ല 50 പ്രാതലുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര സ്പെഷ്യല്‍ മിസാ പാവിനാണ് 18ാം സ്ഥാനം. 23ാം നമ്പര്‍ നമ്മുടെ പുറോട്ടയ്ക്കാണ്. ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ പുറോട്ടയ്ക്ക് ഒരു പണ്ടേ ഒന്നാം നമ്പര്‍ പദവി കൊടുത്തതാണ്. നോര്‍ത്തിന്ത്യക്കാരുടെ പ്രത്യേകിച്ച് തലസ്ഥാനത്തുള്ളവരുടെ പ്രിയപ്പെട്ട് ചോളെ ഭട്ടൂരി 32ാമത്തെ സൂപ്പര്‍ ബ്രേക്ഫാസ്റ്റാണ്.
എന്നാല്‍ ഇത് എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടമായില്ലെന്നാണ് കമന്‍റുകള്‍ പറഞ്ഞത്. ദോശയും ഇഡലിയും ലിസ്റ്റില്‍ നിന്ന് ഒഴിവായതില്‍ ചിലര്‍ അസ്വസ്ഥരാണ്. ഉപ്പുമാവ് പ്രേമികളും മാംസാഹാര പ്രേമികളും പ്രതിഷേധ കമന്‍റുകള്‍ ഉയര്‍ത്തിയിരുന്നു. പുട്ട് ഉള്‍പ്പെടുത്താത്തതില്‍ നന്ദി രേഖപ്പെടുത്തിയും ചില മലയാളികളും എത്തി. ഇതൊക്കെ ആരാണ് വോട്ട് ചെയ്യുന്നത് എന്നായിരുന്നു ഭൂരിഭാഗത്തിന്‍റെ ചോദ്യം.