‘100% പഴച്ചാറുകൾ’ എന്ന് പരസ്യപ്പെടുത്തുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) . ഇത് തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിങ് രീതിയാണ്. ഡാബറിന്റെ ഒരു ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാരോട് അവരുടെ ഉൽപ്പന്ന ലേബലുകളിൽ നിന്ന് അത്തരം അവകാശവാദങ്ങൾ നീക്കം ചെയ്യണമെന്നും എഫ്എസ്എസ്എഐ പറഞ്ഞു. 2024 ജൂണിലെ വിഞ്ജാപനത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഡാബര്‍ ഹര്‍ജി നല്‍കിയത്.
ഭക്ഷ്യ ഉൽപന്നങ്ങളെ വിവരിക്കുന്നതിനുള്ള '100 ശതമാനം' പോലുള്ള സംഖ്യാപരമായ പ്രയോഗങ്ങൾ നിലവിലുള്ള ഭക്ഷ്യ നിയമങ്ങളുടെ പരിധിക്കപ്പുറമാണെ് അതിന് നിയമപരമായ അനുമതിയില്ല. മറിച്ച് ഭക്ഷണ സാധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന വിവരണങ്ങള്‍ മാത്രമേ നല്‍കാന്‍ പാടുള്ളു. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകുമെന്നും എഫ്എസ്എസ്എഐ പറഞ്ഞു.
ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് 2024 ജൂണില്‍ വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു പുതിയ പ്രസ്താവന. എഫ്എസ്എസ്എഐയുടെ വിജ്ഞാപനം നിയമപരമായ പുതിയ ബാധ്യതകളൊന്നും ചുമത്തുന്നില്ലെന്ന് വ്യക്തമാക്കി. മറിച്ച് 2006, 2018 ലെ ഉത്തരവുകള്‍ ആവര്‍ത്തിക്ക മാത്രമാണ് ചെയ്തതെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. ഭക്ഷ്യ ലേബലിംഗിലും പരസ്യത്തിലും ഉപഭോക്തൃ സംരക്ഷണവും സുതാര്യതയും ലക്ഷ്യമിട്ടുള്ള ഒന്നിലധികം വ്യവസ്ഥകൾ ഇത്തരത്തില്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും എഫ്എസ്എസ്എഐ വാദിച്ചു.