ശരീരഭാരം കുറയ്ക്കാനും പ്രമേഹ നിയന്ത്രണത്തിനുമായി ലോകമെമ്പാടും ട്രെൻഡായി മാറിയ ജിഎൽപി-1 (GLP-1) മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പ്രമുഖ ശാസ്ത്രജ്ഞർ. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ശരീരഭാരം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ അപ്രതീക്ഷിത ഗർഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു. ഗർഭനിരോധന ഗുളികകളുടെ ഫലപ്രാപ്തിയെ ഈ മരുന്നുകൾ ദുർബലപ്പെടുത്തുന്നതാണ് കാരണം.
വേദനയുടെ 12 വർഷങ്ങള്‍; യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്തു
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജിഎൽപി-1 മരുന്നുകൾ ആമാശയത്തിൽനിന്ന് ഭക്ഷണം ദഹനവ്യവസ്ഥയിലേക്ക് നീങ്ങുന്ന പ്രക്രിയയുടെ വേഗത കുറയ്ക്കുന്നു. ഇതുമൂലം ദീർഘനേരം വിശപ്പില്ലാതെ വയർ നിറഞ്ഞതായി തോന്നും. എന്നാൽ, ഈ പ്രക്രിയ വായിലൂടെ കഴിക്കുന്ന മറ്റ് മരുന്നുകൾ രക്തത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗതയും കുറയ്ക്കുന്നു. നിശ്ചിത സമയത്ത് രക്തത്തിൽ എത്തിച്ചേരേണ്ട ഹോർമോൺ നിയന്ത്രണ മരുന്നുകളുടെയും ഗർഭനിരോധന ഗുളികകളുടെയും പ്രവർത്തനത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
നിങ്ങള്‍ ഒരു നാർസിസിസ്റ്റിക് ബന്ധത്തിലാണോ? എന്താണ് നാർസിസിസ്റ്റിക് റിലേഷൻഷിപ്പ്?
‘കൃത്യമായ സമയത്തും അളവിലും ശരീരത്തിൽ എത്തിയാൽ മാത്രമേ ഗർഭനിരോധന ഹോർമോണുകൾ പൂർണ ഫലം തരൂ. ഒസെംപിക് പോലുള്ള മരുന്നുകൾ കഴിക്കുമ്പോൾ ഇവയുടെ ആഗിരണം വൈകുകയോ തടസ്സപ്പെടുകയോ ചെയ്യുന്നു. ഇത് ഗുളികയുടെ ഫലപ്രാപ്തി കുറയ്ക്കും. ലക്ഷക്കണക്കിന് ആളുകൾ ഒസെംപിക്കും അതോടൊപ്പം ഗർഭനിരോധന ഗുളികകളും കഴിക്കുമ്പോൾ സ്വാഭാവികമായും വലിയ തോതിൽ അപ്രതീക്ഷിത ഗർഭധാരണങ്ങൾ ഉണ്ടാകും,’ – കേംബ്രിഡ്ജ് സർവകലാശാലയിലെ അപ്പെറ്റൈറ്റ് ഹോർമോൺ വിദഗ്ധൻ പ്രഫസർ ജൈൽസ് യോ ചൂണ്ടിക്കാട്ടുന്നു.
ഒസെംപിക് ബേബീസ്
2024-ൽ പുറത്തുവന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരം മരുന്നുകൾ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ, കൊളസ്ട്രോളിനുള്ള സ്റ്റാറ്റിനുകൾ, ഗർഭനിരോധന ഗുളികകൾ എന്നിവയുടെ ആഗിരണ സമയത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വർഷങ്ങളോളം വന്ധ്യതാ പ്രശ്നങ്ങൾ നേരിട്ട സ്ത്രീകൾ പോലും ഈ മരുന്നുകൾ ഉപയോഗിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായി ഗർഭിണികളായ ഒട്ടേറെ സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ ‘ഒസെംപിക് ബേബീസ്’ എന്നാണ് അറിയപ്പെടുന്നത്.
നടു വെട്ടിച്ച് ശബ്ദമുണ്ടാക്കാറുണ്ടോ? സൂക്ഷിക്കണം; ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയേക്കാം
ഈ സാഹചര്യം കണക്കിലെടുത്ത്, ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്ന സ്ത്രീകൾ ഗർഭധാരണം ഒഴിവാക്കാന്‍ ഗുളികകൾക്ക് പകരം കോണ്ടം അല്ലെങ്കിൽ ഇംപ്ലാന്റ് പോലുള്ള മറ്റ് മാർഗങ്ങൾ ഉപയോഗിക്കണമെന്ന് യുകെ ആരോഗ്യ വകുപ്പ് ഉൾപ്പെടെ നിർദേശം നൽകിയിട്ടുണ്ട്. നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ എടുക്കുന്നുണ്ടെങ്കിൽ, കഴിക്കുന്ന മറ്റ് മരുന്നുകളെക്കുറിച്ചും കുടുംബാസൂത്രണ മാർഗങ്ങളെക്കുറിച്ചും ഡോക്ടറോട് തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ ഓർമിപ്പിക്കുന്നു.