വന്ധ്യതാനിവാരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി മൂലകോശ ചികില്‍സ. പലവട്ടം ഐവിഎഫ് ട്രീറ്റ്മെന്‍റും ഡോണര്‍ ചികില്‍സയുമെല്ലാം നടത്തി പരാജയപ്പെട്ടവര്‍ക്കുപോലും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ നവീന ചികില്‍സാ രീതി. കേരളത്തില്‍ തൃശൂരിലെ ക്രാഫ്റ്റ് ആശുപത്രിയില്‍ 2020ല്‍ ആരംഭിച്ച സ്റ്റെം സെല്‍ ചികില്‍സാരീതി ലോകമെമ്പാടും നിന്നെത്തുന്ന ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ആസ്കോട്ട് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓട്ടലോഗസ് സ്റ്റെംസെല്‍ ഒവേറിയന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ എന്ന ഈ രീതി വന്ധ്യതാചികില്‍സയില്‍ അദ്ഭുതമായി മാറുകയാണ്.
ദിവസവും 5–6 രോഗികളെങ്കിലും വന്ന് പറയുന്നത് മൂന്നും നാലും ഐവിഎഫ് പരാജയപ്പെട്ടു, മറ്റ് സ്ത്രീകളുടെ അണ്ഡവും ഭ്രൂണവും എടുത്ത് ചികില്‍സിച്ചു, എന്നിട്ടും എനിക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പറഞ്ഞില്ല. എന്ന വേവലാതിയോടെ എത്തുന്നവരുടെ എണ്ണം ദിനേന കൂടിവരികയാണ്. അങ്ങനെയുള്ള കേസുകളില്‍ സ്വന്തം കുഞ്ഞിനെ കൊടുക്കാന്‍ ഉതകുന്ന ഒരു നവീന ചികില്‍സാരീതിയാണ് ആസ്കോട്ട്. ക്രാഫ്റ്റ് 2020ല്‍ തുടങ്ങിയതാണ്. 500–600 കേസുകള്‍ ഏറ്റെടുത്തപ്പോള്‍ 200ലേറെപ്പേര്‍ ഗര്‍ഭിണികളാകുകയും നൂറിലേറെപ്പേര്‍ പ്രസവിക്കുകയും ചെയ്തു
എന്താണ് സ്റ്റെം സെല്‍?
സ്റ്റെം സെല്‍സ് അഥവാ മൂലകോശം എന്നുപറയുന്ന കുറേ സെല്‍സ് നമ്മുടെ ശരീരത്തിലുണ്ടാകും. പ്രായമാകുംതോറും ഇതിന്‍റെ കോണ്‍സന്‍ട്രേഷന്‍ കുറയും. മജ്ജയില്‍ മാത്രമായി ഒതുങ്ങും. ഇതിന്‍റെ ആവശ്യം, ശരീരത്തിന് ഒരു വലിയ പ്രതിസന്ധി വരുമ്പോള്‍ ഇത് ജനറേറ്റ് ചെയ്ത് രംഗത്തുവരും, ആ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഉതകുന്ന സെല്‍സാണ്. ഇതിനെയാണ് വീക്കായ ഓവറിയില്‍ അണ്ഡാശയം വീക്ക് ആവുമ്പോള്‍ അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഇതേ സ്റ്റെം സെല്‍ എടുത്ത് ഓവറിയിലേക്ക് ഇന്‍ജക്ട് ചെയ്യും.
എന്താണ് ആസ്കോട്ട് ചികില്‍സ?
ഓവറിയെ ഒരു ഉത്തേജിപ്പിക്കുന്ന ചികില്‍സാരീതിയാണ് ആസ്കോട്ട്. ഒരു ചെറിയ നീഡില്‍ ഉപയോഗിച്ച് ബോണ്‍മാരോ സക്ക് ചെയ്്ത് എടുക്കുകയാണ്. 10 മിനിറ്റ് പ്രൊസീജ്യര്‍. ലോക്കല്‍ അനസ്തീസ്യയില്‍ ചെയ്യുന്നതാണ്. വേദനയില്ല. പിന്നീട് ലാബില്‍ വച്ചാണ് മജ്ജയില്‍ നിന്ന് സ്റ്റെം സെല്‍സും ഗ്രോത്ത് ഫാക്ടേഴ്സും സെപ്പറേറ്റ് ചെയ്യുന്നത്. അതിന് ഒരു മൂന്നുമണിക്കൂര്‍ എടുക്കും. ലാബില്‍ വച്ചുള്ള പ്രോസസ് ആണ്. അതിനുശേഷം റിസര്‍ച്ച് ലാബില്‍ നിന്ന് കിട്ടുന്ന കോണ്‍സന്‍ട്രേറ്റ് ഫോം ലാപ്രോസ്കോപ്പി വഴി ഓവറിയിലേക്ക് ഇന്‍ജക്ട് ചെയ്യും. അത് അരമണിക്കൂര്‍ എടുക്കും. അനസ്തീസ്യ വച്ച് ചെയ്യുന്നതാണ്. വേദനയുണ്ടാകില്ല. ആകെ ഒരു രണ്ടുദിവസത്തെ ആശുപവത്രിവാസം മാത്രം. അവിടെനിന്ന് രണ്ട് മൂന്നുമാസത്തിനകമാണ് ഫലം വന്നുതുടങ്ങുക.
2023ല്‍ ഹെല്‍ത്ത് ലൈന്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 11 ശതമാനം പേര്‍ക്ക് വന്ധ്യത പ്രശ്നമുണ്ട്. പുരുഷന്മാരുടെ കണക്ക് വേറെയും. ഐവിഎഫ് പലവട്ടം പരാജയപ്പെടുമ്പോള്‍ ഡോണര്‍ ചികില്‍സയിലേക്ക് പോകുന്നവരുണ്ട്.
30 വര്‍ഷത്തിലേറെയായി വന്ധ്യതാ ചികില്‍സയില്‍ വളരെ മുന്നേറ്റം നടത്തുന്ന സ്ഥാപനമാണ് ക്രഫ്റ്റ്. ദാതാവിന്‍റെ അണ്ഡമോ ഭ്രൂണമോ ബീജമോ ഉപയോഗിച്ചുള്ള ഒരു ചികില്‍സാരീതിയും ഇവിടെ നടത്തുന്നില്ല, ലഭ്യമല്ല. ഇവിടെനിന്ന് ഒരു കുഞ്ഞുണ്ടാകുകയാണെങ്കില്‍ അത് നൂറുശതമാനം ആ വരുന്ന ദമ്പതികളുടേതായിരിക്കുമെന്ന് ക്രാഫ്റ്റ് ചെയര്‍മാനും മെഡി. ഡയറക്ടറുമായ ഡോ. സി.മുഹമ്മദ് അഷ്റഫ് പറയുന്നു.
ഒരു കുഞ്ഞിനെ ആഗ്രഹിച്ചെത്തുന്നവരുടെ യഥാര്‍ഥ ആരോഗ്യസ്ഥിതി കണ്ടെത്തുന്നതിനും പ്രശ്നങ്ങള്‍ക്ക് കൃത്യമായ ചികില്‍സ നിര്‍ദേശിക്കാനും അത് നടപ്പാക്കാനും ലോകോത്തരനിലവാരമുള്ള ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും സാങ്കേതിക വിദഗ്ധരുടെയും വലിയൊരു സംഘം ക്രാഫ്റ്റിലുണ്ട്. 12 സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍, 8 റജിസ്ട്രാര്‍മാര്‍, 9 എംബ്രിയോളജിസ്റ്റുകള്‍ എന്നിവര്‍ ഈ ടീമിന്‍റെ ഭാഗമാണ്. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നവരടക്കം ഒട്ടേറെപ്പേര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളെ നല്‍കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം ചെറുതല്ല. 55,000ല്‍പ്പരം പേര്‍ക്കാണ് ഇവിടെ ചികില്‍സാവിജയം ഉണ്ടായതെന്ന് ക്രാഫ്റ്റ് മാനേജ്മെന്‍റ് അഭിമാനത്തോടെ പറയുന്നു.
നൂതന ചികിൽസയ്ക്കൊപ്പം മറ്റാരും നൽകാത്തൊരു വാഗ്ദാനം കൂടി ദമ്പതികൾക്കായി മുന്നോട്ട് വെയ്ക്കുകയാണ് ക്രാഫ്റ്റ്. ഐവിഎഫ് ചികിത്സയിൽ ശരിയായ ഫലം ലഭിക്കാത്തവർക്ക് ഐവിഎഫ് ഇക്സി പ്രൊസീജ്യർ ചാർജ് തിരികെ നൽകുന്ന ക്രാഫ്റ്റിന്റെ ‘സ്വാന്തനം’ പദ്ധതി. ഐവിഎഫ് ഇക്സി പ്രൊസീജ്യറും, ഒരു എംബ്രിയോ ട്രാൻസ്ഫറും നടത്തുന്നതിനുള്ള ചെലവ് 75,000 രൂപയോളമാണ്. ഐ.വി.എഫ്. ഇക്സി പ്രൊസീജ്യർ ചെലവായ 75,000 രൂപയാണ് ഫലപ്രാപ്തിയാകാത്തവർക്ക് ‘സാന്ത്വനം’ പദ്ധതിയിലൂടെ ക്രാഫ്റ്റ് ഹോസ്പിറ്റൽ തിരിച്ചു നൽകുന്നത്.