ഒരു കുഞ്ഞ് ജനിച്ച് വീഴുമ്പോള്‍ മുതല്‍ പലവിധ ആചാരങ്ങളും തലമുറകളായി കൈമാറി വരുന്ന ചില ചടങ്ങുകളും പിന്തുടരുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതൊക്കെ കുഞ്ഞിന് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇങ്ങനെയൊള്‍ ചോദ്യം കേള്‍ക്കുമ്പോള്‍ ഇതുവരെ ഇതൊക്കെ ചെയ്ത ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന മറുചോദ്യമായിക്കും ഉയരുന്നത് എന്നാല്‍ അതിന് മുന്‍പ് ഇതൊക്കെ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തണ്ടേ. നല്ല ഉദ്ദേശ്യത്തോടെയാണ് പരമ്പരാഗതമായ രീതികൾ തുടരുന്നതെങ്കിലും അവയിൽ ചിലത് അമ്മമാർക്കും നവജാതശിശുക്കൾക്കും ഗുണത്തേക്കാളേറെ ദോഷം വരുത്തും.
മാതാപിതാക്കളാകാന്‍ പോകുന്നവര്‍ക്കും ആയവര്‍ക്കുമായി പുറത്തിറങ്ങിയ ഒരു ബോധവല്‍കരണ വിഡിയോ ആണ് ഇപ്പോള്‍ സൈബറിടം ഭരിക്കുന്നത്. ജനിച്ച കുഞ്ഞിനോട് എന്തൊക്കെ ചെയ്യരുതെന്നും എന്തൊക്കെ ചെയ്യണം എന്നുമാണ് വിഡിയോയില്‍ പറയുന്നത്. പ്രധാനമായും ജനിച്ച ഉടനെ കുഞ്ഞിന് തേനും വയമ്പും കൊടുക്കുന്നതും സ്വര്‍ണം ഉരച്ച് വായില്‍ വച്ച് കൊടുക്കുന്നതുമുള്‍പ്പടെയുള്ള പതിവ് പരിപാടികള്‍ നിര്‍ത്തണമെന്നാണ് പ്രധാനമായും പറയുന്നത്. ആറുമാസം വരെ കുഞ്ഞിന് അമ്മയുടെ പാല്‍ മാത്രമേ നല്‍കാവൂ.
കുഞ്ഞിനെ എണ്ണ തേച്ച് കുളിപ്പിക്കാമെങ്കിലും തല ഉഴിഞ്ഞുടക്കരുതെന്നും മുക്ക് പിടിച്ച് വലിക്കരുതെന്നും തോളെല്ല് വിരിച്ച് വളക്കരുതെന്നും കാല് വലിച്ച് നിവര്‍ത്തരുതെന്നും റാപ്പില്‍ പറയുന്നുണ്ട്. ജനിച്ചപ്പോള്‍ കിട്ടിയ ഷെയ്പ്പാണെന്നും അത് മാറ്റാന്‍ നോക്കിയാല്‍ പോക്കാണെന്നും വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏഴുമാസം മുന്‍പ് കുഞ്ഞിന് കുറുക്ക് കൊടുക്കരുതെന്നും മധുരവും ഉപ്പും കൊടുക്കരുതെന്നും കാല്‍ കിടത്തി ഭക്ഷണം കൊടുക്കരുതെന്നും നല്‍കുന്ന ഭക്ഷണം കുഞ്ഞ് തുപ്പിയാല്‍ വീണ്ടും കൊടുക്കരുതെന്നും പറയുന്നുണ്ട്.
ഡോ.തോമസ് രഞ്ജിത്താണ് വിഡിയോയുടെ അണിയറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ വിഡിയോ പ്രതികരണം സമ്മിശ്രമാണ്. ഇതൊക്കെ ചെയ്ത ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ആരോഗ്യവാന്‍മാരണല്ലോ എന്നതാണ് പ്രധാന കമന്‍റ്. ഇതൊക്കെ ഡോക്ടര്‍മാരുടെ അടവാണെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യമുള്ള കുഞ്ഞിന്‍റെ ഭാവിയ്ക്ക് ഇത് ആവശ്യമാണെന്നും നല്ല അറിവാണെന്നും പറയുന്നവരുമുണ്ട്.