'ഒന്നേയുള്ളെങ്കിലും ഉലക്കക്ക് അടിക്കണം' എന്ന കാലത്ത് നിന്നും ഫ്രണ്ട്ലി പേരന്റിങ്ങിലേക്കും പോസിറ്റീവ് പേരന്റിങ്ങിലേക്കും നാം എത്തിനില്‍ക്കുകയാണ്. 'ദുര്‍ബലനായ കുഞ്ഞിനെ മാതാപിതാക്കളെന്ന ശക്തിയും അധികാരവും ഉപയോഗിച്ച് നിയന്ത്രിക്കുന്നതാവരുത് കുട്ടിക്കാലം. അടിച്ചുകൊണ്ട് മാത്രമല്ല കുഞ്ഞുങ്ങളെ തിരുത്താന്‍ പറ്റുന്നത്. കുഞ്ഞുങ്ങളെ മനസിലാക്കിയാലേ തിരുത്താനും പറ്റൂ. അതിനായി അവരെ ചെറുപ്പം മുതലേ വ്യക്തികളായി കൂടി കാണണം' കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഫാത്തിമ സഹീര്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു.