കോഴിക്കോട് ജില്ലയിൽ ഈ മാസം മാത്രം 136 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധ സംശയിച്ച് ചികിത്സ തേടിയത് 385 പേർ. ചൊവ്വാഴ്ച  മാത്രം 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേരും ഒളവണ്ണക്കാർ. വേളം, കുണ്ടുതോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിയുടെ പ്രധാന ഉറവിടം. അതുകൊണ്ടുതന്നെ വെള്ളം കെട്ടി കിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.

പനി, കടുത്ത ശരീരവേദന, തലവേദന, എന്നീ രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ സഹായം തേടുക. 

ENGLISH SUMMARY:

Kozhikode dengue cases are rising rapidly this month with numerous confirmed infections reported across various regions like Olavanna and Velam. Health authorities urge the public to eliminate stagnant water sources and seek immediate medical attention for fever symptoms.