• ഒരാഴ്ച മുന്‍പാണ് സുഹറയെ യാസിര്‍ മര്‍ദിച്ചത്. വൈദ്യുതിബില്‍ അടക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് കെഎസ്ഇബിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ യാസിറിനെ വിളിച്ചിരുന്നു

കോഴിക്കോട് മകന്‍റെ മർദനത്തെത്തുടർന്നുണ്ടായ മനോവിഷമത്തിൽ അമ്മ ജീവനൊടുക്കി. ഇരിങ്ങണ്ണൂർ സ്വദേശി സുഹറയാണ് മരിച്ചത്. വൈദ്യുതി ബിൽ അടച്ചില്ലെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച സുഹറയെ മകൻ യാസിർ മർദിച്ച സംഭവം വാർത്തയായിരുന്നു.

Also Read: സുഹൃത്തിന്റെ മരണത്തിനു പിന്നാലെ കാണാതായി; വിയോഗം താങ്ങാനാവാതെ 19കാരി ജീവനൊടുക്കി

എന്നാൽ സംഭവത്തിൽ യാസിറിനെതിരെ കേസെടുത്തിരുന്നില്ല. അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുൻപാണ് സുഹറയെ യാസിർ മർദിച്ചത്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെക്കുറിച്ച് ചോദിച്ച് കെഎസ്ഇബിയിൽനിന്ന് ഉദ്യോഗസ്ഥർ യാസിറിനെ വിളിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് യാസിർ വീട്ടിലെത്തി അമ്മയെ ക്രൂരമായി മർദിച്ചത്. സംഭവത്തിനുശേഷം സുഹറ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെയാണ് വീടിന്റെ മുറ്റത്തെ കിണറ്റിൽ ചാടി സുഹറ ജീവനൊടുക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ യാസിർ അറസ്റ്റിലായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

Mother Dies After Alleged Assault by Son in Kozhikode:

A woman identified as Suhara from Iringannur in Kozhikode allegedly died by suicide after jumping into a well at her residence. Her son, Yasir, had reportedly assaulted her a week earlier over allegations that she had failed to pay the electricity bill. Suhara was said to have been experiencing severe emotional distress following the incident, which had earlier made headlines