ആട്ടിൻപാൽ ഏറെ പോഷകഗുണമുള്ളതാണെങ്കിലും, നവജാത ശിശുക്കൾക്ക് ഇത് നൽകുന്നത് എത്രത്തോളം സുരക്ഷിതമാണ്?. കുഞ്ഞുങ്ങൾക്ക് ആട്ടിൻപാൽ കൊടുക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എൻഡിടിവി അടുത്തിടെ പ്രസിദീകരിച്ച ലേഖനം പറയുന്നു.

പശുവിൻപാലിനെക്കാൾ ദഹിക്കാൻ എളുപ്പമാണെന്ന ധാരണയിൽ പലരും ആട്ടിൻപാൽ മുലപ്പാലിന് പകരമായി നൽകാറുണ്ട്. എന്നാൽ, ആട്ടിൻപാലിൽ അടങ്ങിയിട്ടുള്ള ഉയർന്ന അളവിലെ പ്രോട്ടീനും മിനറലുകളും കുഞ്ഞുങ്ങളുടെ വൃക്കകൾക്ക് അമിതഭാരം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ വളർച്ചയ്ക്കും രക്ത ഉത്പാദനത്തിനും അത്യാവശ്യമായ വിറ്റാമിൻ B9, വിറ്റാമിൻ B12 എന്നിവ ഇതിൽ വളരെ കുറവാണ്. ഇത് മെഗലോബ്ലാസ്റ്റിക് അനീമിയ, വളർച്ചക്കുറവ്, വിളർച്ച തുടങ്ങിയ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. 

മാത്രമല്ല, പശുവിൻപാലിനോട് അലർജിയുള്ള കുഞ്ഞുങ്ങൾക്ക് ആട്ടിൻപാൽ സുരക്ഷിതമാണെന്നതും തെറ്റായ ധാരണയാണ്. രണ്ടിലേയും പ്രോട്ടീനുകൾ സമാനമായതിനാൽ ഇത് അലർജി ഉണ്ടാക്കാം. അതിനാൽ, നവജാത ശിശുക്കൾക്ക് എന്തുകൊണ്ടും മുലപ്പാൽ തന്നെയാണ് ഏറ്റവും ഉത്തമമായ ഭക്ഷണം. മുലപ്പാൽ ലഭ്യമാകാത്ത സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഫോർമുല മിൽക്ക് മാത്രമേ നൽകാവൂ എന്നും കുഞ്ഞുങ്ങൾക്ക് മറ്റ് ഭക്ഷണങ്ങൾ നൽകിത്തുടങ്ങുന്ന പ്രായമെത്തിയാൽ മാത്രമേ മൃഗങ്ങളുടെ പാൽ നൽകാവൂ എന്നും ലേഖനം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Goat milk for infants is a topic of concern regarding its safety for newborns. While some believe it's easily digestible and a good alternative to breast milk, it can pose serious health risks to infants due to high protein and mineral content, potentially straining their kidneys, and a deficiency in essential vitamins like B9 and B12, leading to anemia and developmental issues.