കുട്ടികള്‍ക്ക് ഫോണ്‍ നേക്കാന്‍ നിങ്ങള്‍ പ്രത്യേകം പ്രായപരിധി വെക്കറുണ്ടോ ?. മിക്ക വീടുകളിലും ചെയ്ത് വരുന്ന ഒന്നാണ് കുട്ടികള്‍ ഒന്ന് വാശിപ്പിടിക്കുമ്പോഴേക്കും കരയുമ്പോഴേക്കും ഫോണ്‍ കൊടുത്ത് അവരെ ആശ്വസിപ്പിക്കുന്ന പ്രവണത. ശരിക്കും മാതാപിതാക്കള്‍ അവരുടെ ജോലി ഭാരം കുറക്കാന്‍ ചെയ്യുന്ന എളുപ്പ വഴിയാണ് സ്മാർട്ട് ഫോൺ. 

സ്മാർട്ട് ഫോണുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം ഇന്ന് കൂടിവരികയാണ്. പന്ത്രണ്ട് വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ സ്മാര്‍ട്ട് ഫോണ്‍ കയ്യിലെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങുന്ന കുട്ടികളെ കാത്തിരിക്കുന്നത് അമിതവണ്ണം, വിഷാദരോഗം, ആവശ്യത്തിന് ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളാണെന്ന് പഠനം. അമേരിക്കയിലെ അഡോളസന്റ് ബ്രെയ്ന്‍ കോഗ്നിറ്റീവ് ഡവലപ്‌മെന്റ് സ്റ്റഡിയില്‍ പങ്കെടുത്ത കുട്ടികളുടെ ഡാറ്റ അവലോകനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. 

കുട്ടികൾ എത്ര ചെറിയ പ്രായം മുതൽ സ്മാർട്ട് ഫോൺ ഉപയോ​ഗിച്ചു തുടങ്ങുന്നുവോ അത്രയും അധികം അമിതവണ്ണവും ഉറക്കക്കുറവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പീഡിയാട്രിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കൈയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടുന്ന കുട്ടികള്‍ മറ്റുള്ളവരുമായി ഇടപഴകാനും വ്യായാമം ചെയ്യാനും ഉറങ്ങാനും കുറച്ച് സമയം മാത്രമേ ചെലവിടുകയുള്ളൂ എന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കൗമാരക്കാലത്തെ ഇത്തരം ചെറിയ പെരുമാറ്റശീലങ്ങള്‍ പോലും കുട്ടികളെ മാനസികാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പീഡിയാട്രിക്‌സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. കുട്ടികളില്‍ ഇത്തരം ശീലങ്ങള്‍ വളര്‍ത്താതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. 

ENGLISH SUMMARY:

Child phone addiction is a growing concern, impacting children's health and well-being. It's crucial to set limits and promote healthy habits to protect children from the negative effects of excessive smartphone use.