രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതേ ഒരുകപ്പ് ചായയോ കാപ്പിയോ കുടിക്കുന്നവരാണ് മിക്കവരും. എന്നാല്‍, ഇനിമുതല്‍ ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ് ചൂടുവെള്ളത്തോടെയായാലോ? വയറും നന്നാവും ഉന്മേഷവും കിട്ടും. വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. കൂടാതെ, ചൂട് വെള്ളം ശരീരത്തിലെ ലിംഫാറ്റിക്ക് സിസ്റ്റത്തെ ഉണർത്തും.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തകുഴലുകളുടെ വികാസത്തിന് സഹായകമാകും. ഇത് രക്തചംക്രമണത്തെ മെച്ചപ്പെടുത്തും. പോഷകങ്ങൾ ശരീരത്തിൽ പെട്ടെന്ന് എത്തിച്ചേരുന്നതിനൊപ്പം മെറ്റബോളിക്ക് വേസ്റ്റ് പെട്ടെന്ന് തന്നെ പുറന്തള്ളപ്പെടുകയും ചെയ്യും. ഇതിന്‍റെ ഫലമായി ദഹനവ്യവസ്ഥ കൂടുതൽ ഊർജ്ജ്വസ്വലമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇവിടെയെന്നും തീരുന്നില്ല ചൂട് വെള്ളത്തിന്‍റെ ഗുണങ്ങള്‍. സ്ഥിരം ചൂട് വെള്ളം കുടിക്കുന്ന ശീലം നിങ്ങൾ ഭക്ഷണക്രമം മാറ്റാതെ തന്നെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും സഹായിക്കും. അമിതഭാരവും കുറയ്ക്കും. മൈഗ്രൈൻ പോലുള്ള രോഗവസ്ഥകളെ പ്രതിരോധിക്കാനും ഇതുവഴി കഴിയും. ദഹനവും മെച്ചപ്പെടുത്തും. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ചൂട് വെള്ളം ഉത്തേജിപ്പിക്കുന്നതിനൊപ്പം പോഷകാംശങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നു. അതുപോലെ വയറിനുള്ളിലുണ്ടാകുന്ന അസ്വസ്ഥകൾ ഇല്ലാതാക്കുകയും ചെയ്യും. ചെറുചൂട് വെള്ളം ശീലമക്കുന്നത് ശരീരത്തിനാകെ ഉന്മേഷം പകരുമെന്ന് ചുരുക്കം.