hip-pain

TOPICS COVERED

കോവിഡ് വന്ന് അഞ്ച് വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഇന്നും അസുഖങ്ങള്‍ വരുമ്പോള്‍ പലതിന് കോവിഡ് ബന്ധമുള്ളതായി ശാസ്ത്രം കണ്ടെത്തുന്നുണ്ട്. കോവിഡിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇപ്പോഴിതാ മുപ്പതിനും നാല്‍പ്പതിനും ഇടയിലുള്ള യുവാക്കളില്‍ കോവിഡിന് ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കുന്നവരില്‍ വന്‍ വര്‍ധനയെന്ന് പഠനം. ഒന്നും രണ്ടുമല്ല 40ശതമാനമാണ് ഈ വര്‍ധന. കോവിഡ് ചികില്‍സകള്‍ക്കായി ഉപയോഗിച്ച സ്റ്റിറോയ്ഡുകളുടെ പ്രത്യാഘാതം എല്ലുകളുടെ ബലം ക്ഷയിപ്പിക്കുന്ന അവാസ്ക്യുലാര്‍ നെക്രോസിസ് എന്ന അവസ്ഥയുണ്ടാക്കുന്നതാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡില്‍ നിന്ന് മുക്തരായ ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഗുരുതരമായ രീതിയില്‍ ഹിപ് ആര്‍ത്രൈറ്റിസ് വരുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹി HIP 360 കോണ്‍ഫറന്‍സില്‍ സംസാരിച്ച ഓര്‍ത്തോപീഡിക് വിദഗ്ധരാണ്. കോവിഡ് മുക്തരായി മാസങ്ങള്‍ കഴിഞ്ഞും മുടന്തല്‍,  ഇടുപ്പ് വേദന, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവ ചെറുപ്പക്കാരില്‍ വര്‍ധിക്കുന്നതായി ഇന്ത്യയില്‍ പരക്കെ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പല കേസുകളിലും ഇടുപ്പെല്ലിന് മുകളിലെ രക്തവിതരണം തടസപ്പെട്ട് തുടയെല്ല് ഇടുപ്പുമായി ചേരുന്ന കാല്‍ക്കുഴ ഭാഗം തകരുന്ന അവസ്ഥയാണ്. ഇത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ച സ്റ്റിറോയ്ഡുകള്‍ കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ഇടുപ്പെല്ല് മാറ്റിവയ്ക്കുന്നവരില്‍ മുന്‍പ് കൂടുതലും വയോജനങ്ങളായിരുന്നെന്നും എന്നാല്‍ നിലവിലത് 30 മുതല്‍ 40 വയസുവരേയുള്ളവരാണെന്നത് കുറച്ചൊന്നുമല്ല ആശങ് സൃഷ്ഠിക്കുന്നത്.

ENGLISH SUMMARY:

Post-COVID hip complications are on the rise, with a significant increase in hip replacement surgeries among young adults aged 30-40. This surge is attributed to avascular necrosis, a condition weakening hip bones, potentially linked to steroid treatments used during COVID-19.