ലോകമെമ്പാടും ലക്ഷക്കണക്കിന് ജീവനെടുത്തിട്ടുളള കോളറയ്ക്കെതിരെ അതീവ ജാഗ്രതാ നിര്‍ദേശം നല്കുകയാണ് ആരോഗ്യവിദഗ്ധര്‍. വയറിളക്കമോ ഗുരുതര കോളറ ലക്ഷണങ്ങളോ പ്രകടമായി ഉടന്‍ ചികില്‍സ തേടിയാല്‍ ഭേദമാക്കാവുന്ന രോഗമാണ് കോളറ. ഈ പകര്‍ച്ച വ്യാധിക്കെതിരെ എന്തൊക്കെ ശ്രദ്ധിക്കണം
വിബ്രിയോ കോളറേ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ. പെട്ടെന്നുളള കഠിനമായതും വയറ് വേദനയില്ലാത്തതും വെളളം പോലെയുളള വയറിളക്കമാണ് രോഗലക്ഷണം. മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. തുറന്ന സ്ഥലത്തെ മല വിസര്‍ജനത്തീലൂടെ
രോഗാണുക്കള്‍ ജല സ്രോതസുകളില്‍ കലരും. കഞ്ഞിവെളളം പോലെയുളള വയറിളക്കത്തോടൊപ്പം ഛര്‍ദിയും അനുഭവപ്പെടും , കടുത്ത ക്ഷീണവും തലകറക്കവും , നെഞ്ചിടിപ്പും ലക്ഷണങ്ങളാണ്. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരീരഭാരം കുറയുന്നതും രോഗ ലക്ഷണമാണ്.
തിപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക എന്നതാണ് പ്രധാന പ്രതിരോധം. ഭക്ഷണവും വെളളവും തുറന്ന്വയ്ക്കരുത്. ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം ശുദ്ധജലത്തില്‍ കഴുകണം . മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരത്തിനു മുന്‍പും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയങ്ങളോ ഒ.ആര്‍.എസ്. ലായനിയോ കുടിക്കണം.