la-earthquake-flight

യുഎസ് കലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസമാണ് റിക്ടര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. മാന്‍ഹട്ടന്‍ ബീച്ചില്‍ നിന്നായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവം. ഗുരുതരമായ നാശനഷ്ടങ്ങളോ പരുക്കുകളോ ഉണ്ടായില്ലെങ്കിലും ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ നിന്നും പുറത്തുവരുന്ന വിഡിയോ ഞെട്ടലോടെയല്ലാതെ കാണാനാകില്ല. 

ഭൂചലനം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 1628 വിമാനത്തിലെക്ക് ലാന്‍റ് ചെയ്യാനായി തയ്യാറെടുത്തത്. റണ്‍വേയിലേക്ക് മീറ്ററുകള്‍ മാത്രം ശേഷിക്കെ ഭൂചലനമുണ്ടാകുകയായിരുന്നു. ഫൈറ്റ് കണ്‍ട്രോള്‍ കെട്ടിടത്തില്‍ നിന്നും പ്രചരിക്കുന്ന വിഡിയോയില്‍ ഭൂചലനം കാരണം പ്രദേശം മൊത്തം കുലുങ്ങുന്നത് കാണാം. വിമാനം ലാന്‍റ് ചെയ്താല്‍ നിയന്ത്രണം നഷ്ടപ്പെട്ട് വന്‍ ദുരന്തമുണ്ടാകുമെന്ന് കാണുന്നവര്‍ക്ക് തോന്നിപ്പോയേക്കാവുന്ന നിമിഷം. 

എന്നാല്‍ ഭൂമികുലുക്കം അനുഭവപ്പെട്ട ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിനോട് അടിയന്തരമായി ലാന്‍ഡിങ് ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ലാന്‍ഡിങ് ഗിയറുകള്‍ പൂര്‍ണമായും തുറന്ന് നിലത്തിറങ്ങാനിരുന്ന വിമാനം പൈലറ്റ് സമയോചിതമായി ഇടപെട്ട് നിമിഷനേരംകൊണ്ട് മുകളിലേക്കുയര്‍ത്തുകയായിരുന്നു. പിന്നീട് ഭൂചലനത്തിന് ശേഷം റണ്‍വേയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. വന്‍ ദുരന്തമായിരുന്നു ഒഴിവായത്. 

ഭൂചലനത്തിന്റെ ആഘാതത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ 7-ന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. ടെർമിനലിലെ ചില്ലുജാലകങ്ങൾ തകരുകയും സീലിംഗ് പാനലുകൾ ഇളകി വീഴുകയും ചെയ്തു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ടെർമിനലിനുള്ളിലേക്ക് വെള്ളം ഒഴുകിയെത്തിയതും യാത്രക്കാരിൽ പരിഭ്രാന്തി പരത്തി.

അതേസമയം, സംഭവത്തിൽ ആർക്കും പരുക്കുകളോ വിമാനത്താവളത്തിന് വലിയ  നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാന സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 4.6 തീവ്രത രേഖപ്പെടുത്തിയ ചലനം ഉൾപ്പെടെ തൊണ്ണൂറിലധികം ചെറിയ തുടർചലനങ്ങൾ (aftershocks) മേഖലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

ENGLISH SUMMARY:

California earthquake 2026 narrowly missed causing a major disaster as a Delta flight aborted its landing just meters from the runway at Los Angeles International Airport during the tremor. Quick action by the air traffic control and the pilot successfully averted what could have been a catastrophic accident.