AI Image
ന്യൂയോര്ക്കിനടിയില് എലിമനുഷ്യര്. കേട്ടാല്‍ എലിയും മനുഷ്യരും തമ്മിലുള്ള സങ്കരയിനം ജീവികളാണെന്ന് കരുതേണ്ട മനുഷ്യര്‍ തന്നെ. പക്ഷെ ഈ മനുഷ്യരുടെ ജീവിതരീതിയാണ് ഇവര്‍ക്ക് മോള് പീപ്പിള്‍ അഥവാ എലി മനുഷ്യര്‍ എന്ന പേര് നേടിക്കൊടുത്തത്. കിലോമീറ്റര്‍ കണക്കിന് ഭൂഗര്‍ഭ സ്യുവറുകള് അഥവാ മലിനജലം നീക്കാനുള്ള നീര്‍ച്ചാലുകളുണ്ട് ന്യൂയോര്‍ക്ക് നഗരത്തിന് താഴെ. ഈ ഭൂഗര്‍ഭ ചാലുകളെ ചുറ്റിപ്പറ്റി താമസിക്കുന്ന ആളുകളെയാണ് മോള് പീപ്പിള്‍ അഥവാ ടണല്‍ ഡ്വല്ലേഴ്സ് എന്ന് വിളിക്കുന്നത്.
മലിനജലം ഒഴുകുന്ന സ്യുവറുകളല്ല പലപ്പോഴും ഇവര്‍ താമസസ്ഥലമാക്കാറ് മറിച്ച് ഉപേക്ഷിക്കപ്പെട്ട സബ്വേ ട്രെയിന്‍ തുരങ്കങ്ങള്‍, സബ്വേ സ്റ്റേഷനുകള്‍ , നീരാവി കടന്നുപോകുന്ന തുരങ്കങ്ങള്‍ എന്നിവയാണ് ഇവരുടെ വിഹാരകേന്ദ്രം.
പ്രധാനമായും ഭവനരഹിതരും ക്രിമിനലുകളുമാണ് ക്രമേണ മോള് പീപ്പിളുകളാകുന്നത്. തണുപ്പുകാലത്ത് നഗരത്തിലെ താപനില മൈനസ് ആകുന്ന അവസരങ്ങളുണ്ടാകാറുണ്ട്. ഈ അവസരങ്ങളില്‍ സ്യുവറുകളിലെ താപനില നീരാവി ഉള്ളതിനാല്‍ പുറമെയുള്ള അന്തരീക്ഷത്തെക്കാള്‍ കൂടുതലായിരിക്കും. ഇത് തണുത്തുറഞ്ഞ് ജീവന് നഷ്ടപ്പെടുന്നതിനേക്കാള്‍ ഏറെ ഭേദമാണ്. താല്‍ക്കാലിക കൂടാരങ്ങള്‍ ഒരുക്കിയാണ് ഇവര്‍ ജീവിക്കുന്നത്. ഭക്ഷണത്തിനായും പണത്തിനായും ഇവര്‍ പലപ്പോഴും ഉപരിതലത്തിലേക്ക് വരാറുണ്ട്. കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഒളിച്ചിരിക്കുന്നതിനും ലഹരിയും മറ്റും വില്‍ക്കുന്നതിനുമായി സ്യുവറുകളില് എത്താറുണ്ട്.
1980-കളിലും 90-കളിലും നൂറുകണക്കിന് ആളുകൾ ഇത്തരത്തിൽ തുരങ്കങ്ങളിൽ താമസിച്ചിരുന്നു. എന്നാൽ പിന്നീട് അധികൃതർ ഇവരെ ഒഴിപ്പിക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്തതോടെ ഇന്ന് ഇവരുടെ എണ്ണം വളരെ കുറവാണ്.
എന്നാല്‍ സ്യുവറുകളിലെ താമസം അത്യന്തം അപകടകരമാണ്. മീഥെയ്ൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ വന്തോതിലുള്ളതിനാല് ഇവ കത്തിപ്പിടിച്ചോ ശ്വസിച്ചോ അപകടങ്ങള്‍ സംഭവിച്ച കഥകളുണ്ട്. മഴ പെയ്യുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ തുരങ്കങ്ങളിൽ വെള്ളം നിറയാനും ആളുകൾ ഒലിച്ചുപോകാനും സാധ്യതയുണ്ട്. ഇതുകൂടാതെ : സബ്വേ ട്രാക്കുകളിലെ ഹൈ-വോൾട്ടേജ് ലൈനുകളിൽ നിന്ന് വൈദ്യുതാഘാതമേൽക്കാനും സാധ്യതയുണ്ട്.
ന്യൂയോര്‍ക്കിലെ മോള്പീപ്പിളിനേപ്പോലെ ഫ്രാന്‍സിലെ ഭൂഗര്‍ഭ പ്രദേശമായ കാറ്റകോംബ്സിലും ആളുകള്‍ താമസിക്കുന്നുണ്ട്. സമീപകാലത്ത് മഴവെള്ളത്തിലും മറ്റും ഒഴുകിവരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ശേഖരിക്കാനായി വന്‍തോതില്‍ നിധിവേട്ടക്കാരും ന്യൂയോര്‍ക്ക് സ്യുവറുകളില് എത്തിയിരുന്നു. നിയമവിരുദ്ധമായതിനാല്‍ ഇവരെ പലപ്പോഴും അറസ്റ്റ് ചെയ്യാറുണ്ട്.