perambra-rape

TOPICS COVERED

ഓണ്‍ലൈന്‍ ഡെലിവറിക്കായെത്തിയെ യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ച 14കാരന്‍ പിടിയില്‍. 37കാരിയായ ഡെലിവറി ഗേളിനാണ് ദുരനുഭവമുണ്ടായത്.  ആറടി പൊക്കവും അതിശക്തനുമായ മുഖംമൂടിധാരിയാണ് തന്നെ പീഡിപ്പിച്ചതെന്നയാരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയപ്പോഴാണ് ഇത് 14കാരനായ ആണ്‍കുട്ടിയാണെന്ന് കണ്ടെത്തിയത്. 

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ ഒമ്പതിന് യുവതി ഒരു വീട്ടില്‍ ഡെലിവറിക്കെത്തിയതായിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ 14കാരന്‍ തോക്കിന്‍മുനയിലാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ തലയ്ക്ക് തോക്കുകൊണ്ടടിച്ചുവീഴ്ത്തിയ പ്രതി യുവതിയെ പീഡനത്തിരയാക്കി. 

പിന്നീട് ബോധരഹിതയായി കണ്ടെത്തിയ യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോധം വീണ യുവതി ചികില്‍സയിലാണ്. 

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പീഡനം, ആയുധം കൊണ്ട് ഭീഷണിപ്പെടുത്തല്‍, മര്‍ദനം, ബലപ്രയോഗം ജുവനൈല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.  

ENGLISH SUMMARY:

A 14-year-old boy was arrested for sexually assaulting a 37-year-old delivery woman at gunpoint. On September 9, as the woman was returning after making a delivery, the masked teenager ambushed her, struck her on the head with a gun, and sexually assaulted her. Local residents found her unconscious and rushed her to the hospital, where she is currently receiving treatment. Following a CCTV-based investigation, police identified and detained the 14-year-old suspect. Charges have been filed against him under relevant juvenile laws, including sexual assault, armed threat, and physical attack.