Image Credit /SG Daily Update/ Facebook

Image Credit /SG Daily Update/ Facebook

TOPICS COVERED

  • രണ്ടു ഫോണുകള്‍ കയ്യില്‍ പിടിച്ച് യുവതികള്‍ക്കു പിന്നാലെ, മിനി സ്കര്‍ട്ടിനടിയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തി, യുവാവിന്റെ വിഡിയോ പുറത്ത്

 യുവതിയുടെ വസ്ത്രത്തിനുള്ളിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് ക്യാമറയില്‍ കുടുങ്ങി. രണ്ടു മൊബൈല്‍ഫോണുകള്‍ കൈവശംവച്ചാണ് ഇയാള്‍ വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. ഇത് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേര്‍ കടുത്തവിമര്‍ശനവുമായി രംഗത്തെത്തി.

Also Read: റാസല്‍ഖൈമയില്‍ മരിച്ചവരില്‍ തലശ്ശേരിക്കാരിയും; പൊലിഞ്ഞത് 13 ജീവന്‍, 11 ഇന്ത്യക്കാര്‍

സോഷ്യല്‍മീഡിയയിലൂടെയാണ് ഇയാളുടെ വിഡിയോ പുറത്തുവന്നത്. എസ്ജി ഡെയിലി അപ്ഡേറ്റ് ഫെയ്സ്ബുക്ക് പേജില്‍ നവംബര്‍ 22നാണ് യുവാവിന്‍റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ചുവന്ന ഷര്‍ട്ടും ബ്ലാക്ക് ഷോര്‍ട്സും ധരിച്ച യുവാവിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഷോപ്പിങ് മാളില്‍ യുവതികള്‍ക്ക് സമീപം നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മിനി സ്കേര്‍ട്ട് ധരിച്ചുനില്‍ക്കുന്ന യുവതികളെ പിന്തുടരുന്നതും ഫുഡ് കോര്‍ട്ടിനു സമീപത്തു നിന്ന യുവതികളോട് ചേര്‍ന്നുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇടതുകയ്യില്‍ പിടിച്ച ഫോണിന്‍റെ ക്യാമറ ഓണ്‍ ചെയ്ത്, യുവതിയു‌ടെ പാവാടയ്ക്കു കീഴെയായി മുകളിലേക്ക് ഫെയ്സ് ചെയ്ത് പിടിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

രണ്ടു ഫോണുകളിലൊരെണ്ണം ഇത്തരം ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി മാറ്റിയതാണെന്ന് വ്യക്തമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നു.  സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നെറ്റിസണ്‍സ് ആവശ്യപ്പെടുന്നു. അവന്റെ വീട്ടിലുള്ള കംപ്യൂട്ടര്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത് പരിശോധനയ്ക്കു വിധേയമാക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Man Caught on Camera Allegedly Filming Women Under Their Skirts at Shopping Mall:

A video showing a man allegedly attempting to film women under their skirts at a shopping mall has gone viral on social media. The man, wearing a red shirt and black shorts, was reportedly seen carrying two mobile phones and positioning one phone's camera beneath a woman's mini skirt. The footage, shared on the SG Daily Update Facebook page