ബഹ്റൈനുനേരെ ആക്രമണവുമായി ഇറാന്. ബഹ്റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന് സൈന്യം അവകാശപ്പെട്ടു. ഇറാന് തൊടുത്ത സ്ഫോടകവസ്തു പതിച്ച് ബഹ്റൈനിലെ വ്യവസായകേന്ദ്രത്തില്‍ തീപിടിച്ചു. മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി.
രക്ഷാപ്രവര്‍ത്തനവുമായി സിവില്‍ ഡിഫന്‍സ് രംഗത്തെത്തി. സിത്രാഹ് ദ്വീപില്‍നിന്ന് പുക ഉയരുന്നതായി സമീപവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബഹ്റൈനിലെ പ്രധാന വ്യവസായ മേഖലയാണ് സിത്രാഹ് ദ്വീപ്. തീപിടിത്തത്തില്‍ ആളപായമില്ലെന്നും ആക്രമണഭീഷണി ഒഴിഞ്ഞെന്നും ബഹ്റൈന്‍ അധികൃതര്‍ പിന്നീട് വ്യക്തമാക്കി.
ഇറാന്റെ നടപടികളെ കടുത്തഭാഷയില്‍ ബഹ്റൈന്‍ അപലപിച്ചു. ബഹ്റൈനുനേരെ കഴിഞ്ഞ ആഴ്ചയും ഇറാന്റെ ഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായിരുന്നു. ഈ വ്യോമാക്രമണങ്ങളെയെല്ലാം തടഞ്ഞതായും ബഹ്റൈന്‍ അവകാശപ്പെട്ടു.
Iran attacks two military sites in Bahrain; fire breaks out at an industrial facility:
Iran has launched an attack on Bahrain. The Iranian military claimed to have struck two military installations in Bahrain. An explosive device launched by Iran hit an industrial facility in Bahrain, sparking a fire. Widespread damage has occurred in the area.