മുപ്പത് വര്‍ഷം മുന്‍പ് നടന്ന പീഡനം.  തെളിവായത് ഡയറി. ഇംഗ്ലണ്ട് നോട്ടിങ്ഹാംഷറില്‍ നടന്ന കേസ് കഥ കേട്ടാല്‍ സിനിമാക്കഥയാണെന്ന് തോന്നിപ്പോകും. തെളിയപ്പെടുന്ന സുപ്രധാന ക്രിമിനല്‍ കേസുകളിലേപ്പോലെ പ്രതിയെ കുടുക്കുന്ന ആ നിഗൂഢമായ പഴുതായത് ഒരു ഡയറിയിലെ കുറിപ്പുകളായിരുന്നു

കേസ് റിപ്പോര്‍ട്ട് പ്രകാരം തന്‍റെ 20കളിലാണ് കേസിലെ പ്രതിയായ സ്കോട്ട് ഫെന്‍റോണ്‍ 13കാരിയായ യുവതിയെ പീഡിപ്പിക്കുന്നത്. 1994ലായിരുന്നു ഇത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം 2018ലായിരുന്നു അന്ന് പീഡനത്തിനിരയായ 13കാരി തന്‍റെ 37-ാം വയസില്‍ കേസ് കൊടുത്തത്. എന്നാല്‍ കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ കേസ് അന്വേഷണഫയലുകള്‍ക്കിടയില്‍ മറഞ്ഞു.

എന്നാല്‍ 2024ല്‍ യുവതി തന്‍റെ 43–ാം വയസില്‍ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും തുറന്ന് അന്വേഷണമാരംഭിച്ചു. പ്രതി സ്കോട്ടിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. തനിക്ക് അത്തരമൊരു സംഭവം അറിയില്ലെന്നും യുവതിയെ മുന്‍പ് കണ്ടിട്ടില്ലെന്നും സ്കോട്ട് പൊലീസിന് മൊഴിനല്‍കി. വീണ്ടും കേസില്‍ അന്വേഷണം തുടര്‍ന്നു. 

തുടര്‍ന്നായിരുന്നു കേസിലെ വഴിത്തിരിവ്. പീഡനത്തിനിരയായ യുവതി തന്‍റെ അക്കാലത്തെ സുഹൃത്തിനെ ബന്ധപ്പെട്ട് കേസിനെക്കുറിച്ച് സംസാരിച്ചു. സുഹൃത്ത് പൊലീസുമായി സംസാരിച്ചു. താന്‍ 13കാരിയായ തന്‍റെ സുഹൃത്തും സ്കോട്ടും ചുംബിക്കുന്നത് കണ്ടിരുന്നെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. കേസ് കോടതിയിലെത്തി. 

താന്‍ യുവതിയെ കണ്ടിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സ്കോട്ട് കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ സുഹൃത്തിന്‍റെ വിസ്താരമായിരുന്നു. ഇതിനിടെയാണ് 1994ലെ ഒരു ഡയറി തെളിവായി വാദിഭാഗം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. പരിശോധനയ്ക്കിടെ ഡയറിയുടെ പ്രായം അത്രയും ഉണ്ടെന്ന് തെളിഞ്ഞു. ഡയറിയില്‍ യുവതി പീഡനത്തിനിരയായ കാലഘട്ടത്തില്‍ സ്കോട്ടുമായി സൗഹൃദത്തിലായിരുന്നെന്നും യുവതിയെ സ്കോട്ട് ചുംബിക്കുന്നത് കണ്ടെന്നും കുറിച്ചിരുന്നു. 

ഇതോടെ സ്കോട്ട് യുവതിയെ അറിയില്ലെന്ന വാദത്തിന് നേരെ ചോദ്യമുയര്‍ന്നു. തനിക്കെതിരെ വന്ന ചോദ്യങ്ങളോട് പ്രതികരിക്കാനാകാതെ സ്കോട്ട് കുറ്റസമ്മതം നടത്തി. താന്‍ യുവതിയെ അവരുടെ 13–ാം വയസില്‍ പീഡനത്തിനിരയാക്കിയെന്ന് സ്കോട്ട് പറഞ്ഞു. 

കേസിന്‍റെ വിധി വന്നത് 2026 സെപ്റ്റംബറിലാണ്. 32 മാസത്തെ തടവുശിക്ഷയാണ് കോടതി സ്കോട്ടിന് വിധിച്ചത്. 

ENGLISH SUMMARY:

A 30-year-old sexual assault case in Nottinghamshire that was successfully solved using a 1994 diary as crucial evidence. The offender was finally convicted and sentenced after a historical cold case was reopened and investigated.