biden-nethanyahu

ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളില്‍ കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവംബര്‍ 17ന് പുറത്തിറങ്ങുന്ന തന്റെ ആത്മകഥയായ 'പ്രോമിസ് മി, അമേരിക്ക' എന്ന പുസ്തകത്തിലാണ് ബൈഡൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനങ്ങള്‍ ഉന്നയിക്കുന്നത്. 

ഗാസയിലെ സിവിലിയനുകളുടെ മരണങ്ങള്‍ ഒഴിവാക്കുമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും നെതന്യാഹു തനിക്ക് ഉറപ്പുനൽകിയിരുന്നെന്നും എന്നാൽ ആ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കൂടുതൽ സാധാരണക്കാരുടെ മരണത്തിന് അദ്ദേഹം വഴിയൊരുക്കിയെന്നും പുസ്തകത്തിൽ ബൈഡൻ പറയുന്നു.

മരണസംഖ്യ ഉയരുന്നത് ഇസ്രായേലിന്റെ പ്രതിച്ഛായയ്ക്കും യുഎസ് നൽകുന്ന പിന്തുണയ്ക്കും വരുത്തുന്ന നാശനഷ്ടങ്ങളെ കുറിച്ച് താന്‍ നെതന്യാഹുവുമായി നടത്തിയ സംഭാഷണങ്ങളിൽ സ്വകാര്യമായി പ്രകടിപ്പിച്ചിരുന്നെന്ന് ബൈഡന്‍ പറഞ്ഞു. ഗാസയിലെ ആക്രമണങ്ങൾ നിയന്ത്രിക്കാനും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനുമായി താൻ നടത്തിയ ഇടപെടലുകളും അഭ്യർത്ഥനകളും നെതന്യാഹു പൂർണമായും അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിൽനിന്ന് ഏത് സമയത്തും പുറത്തുപോകേണ്ടി വരും എന്ന അവസ്ഥയിൽ നെതന്യാഹു തുടരുമ്പോഴാണ് തന്‍റെ ആത്മകഥയിലൂടെ ബൈഡന്റെ ഈ ആക്രമണം.

ENGLISH SUMMARY:

Former US President Joe Biden has leveled sharp criticism against Israeli caretaker Prime Minister Benjamin Netanyahu over the ongoing military offensive and civilian casualties in Gaza. In his upcoming memoir, 'Promise Me, America,' scheduled for release on November 17, Biden reveals that Netanyahu broke explicit assurances to minimize civilian deaths and implement protective measures. Biden further notes that he had privately warned Netanyahu about the severe damage the rising death toll was inflicting on Israel's global image and US backing. According to the former president, Netanyahu completely ignored repeated American interventions and appeals to restrain the attacks, a revelation that comes at a politically precarious moment for the Israeli leader.