netanyahu
  • നെസറ്റിൽ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇടപെട്ട മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും നെതന്യാഹുവിന്റെ ഭാര്യ സാറയും തമ്മിൽ വാക്കുതർക്കമുണ്ടായി.

അധികാരം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പരിഭ്രാന്തനെന്ന് റിപ്പോര്‍ട്ട്. മുന്‍ ഉപദേഷ്ടാവ് നിര്‍ ഹെഫെറ്റ്സ് ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തീരുമാനം എടുക്കുന്നതില്‍ നെതന്യാഹുവിനു പരിഭ്രാന്തിയാണെന്നും ഭാര്യ സാറയും മകന്‍ യൈറും ഓരോ അഞ്ചു സെക്കന്‍ഡിലും ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഹെഫെറ്റ്സ് പറഞ്ഞു. അതേസമയം, നെസറ്റില്‍ നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ ഭാര്യ സാറയും മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും തമ്മില്‍ തര്‍ക്കിച്ചു. 

'നെതന്യാഹു, സാറ, യൈര്‍ എന്നി ത്രിമൂര്‍ത്തികള്‍ തകര്‍ന്നടിയും. ഗാസയില്‍ തട്ടികൊണ്ടുപോയ ആള്‍ക്കാരെക്കാള്‍ മോശം അവസ്ഥയാകും അവര്‍ക്ക്. അധികാരം നഷ്ടപ്പെടുന്നത് നെതന്യാഹുവിനും കുടുംബത്തിനും ബുദ്ധിമുട്ടാകും. ലോക നേതാക്കളുടെ ബഹുമാനം ഇഷ്ടപ്പെടുന്നൊരാളാണ് അദ്ദേഹം. നെതന്യാഹു പ്രതിപക്ഷ ബെഞ്ചിലിരിക്കുമോ. ഔദ്യോഗിക വിമാനത്തില്‍ പറക്കുന്ന ഐസന്‍കോട്ടിനെ കണ്ടിരിക്കാനാകുമോ' എന്നിങ്ങനെയായിരുന്നു നെതന്യാഹുവിന്‍റെ ചോദ്യങ്ങള്‍. ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നെതന്യാഹുവിന്‍റെ, ആഹ്വാനം ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ വേഗതകുറയ്ക്കാനുള്ള രാഷ്ട്രീയ നീക്കമായിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിഞ്ജ നടക്കവേ സാറ നെതന്യാഹുവും മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും തമ്മില്‍ തര്‍ക്കമുണ്ടായി. നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ ബെനറ്റ് ഇടപെട്ടതാണ് തര്‍ക്കത്തിനു കാരണം.  തിരഞ്ഞെടുപ്പില്‍ അറബ് വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കാന്‍ ഖത്തര്‍ വലിയ തോതില്‍ പണം ഒഴുക്കിയെന്നും അന്വേഷണം വേണമെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രസംഗം. പ്രസംഗം തടസപ്പെടുത്തി, എന്തുകൊണ്ടാണ് ഖത്തറിനെ ഇസ്രയേലിന്റെ ശത്രുവായി പ്രഖ്യാപിക്കാത്തത് എന്ന് നഫ്താലി ബെന്നറ്റ് ചോദിച്ചു. ഇതോടെയാണ് സാറയും ബെന്നറ്റും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. 

അതേസമയം, നെതന്യാഹുവിനെ പൂട്ടാനുള്ള നീക്കത്തിലാണ് ഐസന്‍കോട്ട്. നെതന്യാഹുവിന്‍റെ വിവാദപരമായ ചില നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഐസന്‍കോട്ട് നെസറ്റില്‍ ബില്ലവതരിപ്പിച്ചു. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനു കാരണമായതും പിന്നീട് നടന്ന സംഭവങ്ങളിലും പ്രധാനമന്ത്രിയുടെ ഇടപെടലില്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്ന ബില്ലും ഇതില്‍ ഉള്‍പ്പെടും.  ജുഡീഷ്യറിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയ വിവാദപരമായ ചില നിയമനിർമ്മാണങ്ങൾ പിൻവലിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. 

ENGLISH SUMMARY:

Reports indicate that Israeli Prime Minister Benjamin Netanyahu is in a state of deep panic over the potential loss of his political power. According to disclosures by his former advisor Nir Hefetz, Netanyahu faces constant pressure, with his wife Sara and son Yair calling him continuously during decision-making moments. Tensions boiled over in the Knesset during the swearing-in ceremony of newly elected members when Sara Netanyahu engaged in a heated altercation with former Prime Minister Naftali Bennett. Meanwhile, political rival Gadi Eisenkot has introduced bills in the Knesset aimed at reversing controversial judicial laws and mandating strict probes into Netanyahu's role regarding the October 7 attacks.