• മരിച്ചെന്ന് കരുതി അടക്കംചെയ്ത കുഞ്ഞിന് ഒരു ദിവസത്തിനുശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പ്

മരിച്ചെന്ന് കരുതി അടക്കംചെയ്ത കുഞ്ഞിന് ഒരു ദിവസത്തിനുശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പ്. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് 11 മാസം പ്രായമുള്ള ആണ്‍കുട്ടി ജീവിതത്തിലേക്ക് അദ്ഭുത തിരിച്ചുവരവ് നടത്തിയത്. കാടിനുള്ളിൽ ചെറിയ നായ് കൂട്ടിനുള്ളില്‍ തൂവാലയില്‍ പൊതിഞ്ഞനിലയിലാണ് കൊഹ ഷാർപ്പെയെ കുഴിച്ചിട്ടത്. പിറ്റേന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കുഴിച്ചിട്ട സംഭവത്തില്‍ അച്ഛന്‍ അറസ്റ്റിലായി.

Also Read: ‘ നെതന്യാഹു എല്ലാ ദിവസവും ട്രംപിനെ വിളിക്കും’; ഇറാനെതിരെ വീണ്ടും ആക്രമണം

അമ്മ ചില ആവശ്യങ്ങള്‍ക്കായി പുറത്തുപോയപ്പോള്‍ അച്ഛന്‍ മൈക്കൽ കോമറെയുെട സംരക്ഷണയിലായിരുന്നു കുട്ടി. അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്ന് മൈക്കല്‍ കോമറെ അറിയിച്ചു. കുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്തതോടെ ലെക്സിംഗ്ടൺ കൗണ്ടി പൊലീസ് അന്വേഷണം തുടങ്ങി. കോമറിന്റെ അച്ഛന്റെ വീട്ടിൽ നിന്ന് 50 യാർഡ് മാറി കാടിനുള്ളിൽ മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്.

 "ദൈവം തീർച്ചയായും ദയയുള്ളവനാണ്. ഞങ്ങൾ 11 മാസം പ്രായമുള്ള കൊച്ചു കൊഹയെ ജീവനോടെ കണ്ടെത്തി. ജീവിതത്തോടുള്ള പിടി വിടാത്ത ആ കുഞ്ഞിന്റെ കരച്ചിൽ നിങ്ങൾ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സന്തോഷകരമായ ശബ്ദമായിരുന്നു," ലെക്സിംഗ്ടൺ കൗണ്ടി ഷെരീഫ് ജയ് കൂൺ പറഞ്ഞു. കുഞ്ഞിന്റെ അച്ഛനായ മൈക്കൽ കോമറെയെ അറസ്റ്റ് ചെയ്തതായി കൂൺ പറഞ്ഞു. 

11 Month old boy miraculous return to life after being buried by father:

An 11-month-old boy in South Carolina, USA, made a miraculous return to life a day after being buried—having been presumed dead. The child, Koha Sharpe, was found wrapped in a cloth inside a small dog crate that had been buried in a wooded area. He was discovered the following day during a search conducted by the police. The child's father has been arrested in connection with the incident.