ജെന്‍സനും ഭാര്യ ലോറിയും ( Image Credit: AP)
ചൈനീസ് ചാരയെന്ന് സംശയിക്കുന്ന ആലീസ് ഹ്വാങുമായി താന്‍ പ്രണയത്തിലാണെന്നും ഭാര്യ ലോറി ഹ്വാങിനെ വഞ്ചിച്ചുവെന്നും ഏറ്റുപറഞ്ഞ് എന്‍വിഡിയ സിഇഒ ജെന്സന് ഹ്വാങ്. ആലീസുമായി തനിക്ക് ബന്ധമുണ്ടെന്ന് എന്‍വിഡിയ ജീവനക്കാര്‍ക്ക് അയച്ച കുറിപ്പിലാണ് ജെന്സന് വെളിപ്പെടുത്തിയത്. 'എന്റെ പ്രവര്‍ത്തികള്‍ ലോറിയെയും ഞങ്ങളുടെ മക്കളെയും മുറിവേല്‍പ്പിച്ചു. ഞാന്‍ ചെയ്തതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. അങ്ങേയറ്റം ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു. മാപ്പ് പറഞ്ഞത് കൊണ്ട് ഞാന്‍ ചെയ്തതിന് പരിഹാരമാകില്ലെന്ന് അറിയാം. കാലക്രമേണെ ഈ മുറിവ് ഉണങ്ങുമെന്നും കുടുംബത്തിന്റെ വിശ്വാസം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു' -ജെന്സന് കുറിച്ചു. ഈ വര്‍ഷമാദ്യം സീയുളില് നടന്ന എന്‍വിഡിയ എഐ ഡേയില്‍ നിന്ന് വിട്ടു നില്ക്കാന് ജെന്‍സന്റെ മകള്‍ മാഡിസന്‍ തീരുമാനിച്ചതിലും ഇതോടെ വ്യക്തത വന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'കുടുംബപരമായ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല' എന്നായിരുന്നു മാഡിസന്റെ വിശദീകരണം. Also Read: എന്‍വിഡിയ മേധാവിയുടെ കാമുകി ചൈനീസ് ചാരവനിത? പിന്നാലെ കൂടി യുഎസ് ഇന്റലിജന്‍സ്
ആരാണ് ലോറി ഹ്വാങ്? ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിങ് പഠനത്തിനെത്തിയപ്പോഴാണ് 19കാരിയായ ലോറി മില്‍സിനെ 17കാരനായ ജെന്സന് കണ്ടുമുട്ടിയത്. അതിസമ്പന്നയായിരുന്നു ലോറി. ഞായറാഴ്ചകളില്‍ ഇരുവരും കണ്ടുമുട്ടി. സൗഹൃദം പ്രണയമായി വളര്‍ന്നു. മുപ്പതാം വയസില്‍ താന്‍ ഒരു ചീഫ് എക്സിക്യുട്ടീവാകുമെന്ന് ജെന്സന് ലോറിക്ക് വാക്കു കൊടുത്തു. തയ് വാന്‍ കാരിയായ ലോറി എച്ച്പിയില്‍ മൈക്രോചിപ് എന്‍ജിനീയറായി നേരത്തെ ജോലി ചെയ്തിട്ടുണ്ട്.
മാഡിസന്‍ പുറമെ സ്പെന്‍സര്‍ എന്ന മകന് കൂടി ഇരുവര്‍ക്കുമുണ്ട്. കുടുംബസമേതമാണ് ജെന്സന് നേരത്തെ എന്‍വിഡിയ പരിപാടികള്‍ക്കെത്തിയിരുന്നത്. മക്കളിലൊരാള്‍ എന്‍വിഡിയയുടെ തലപ്പത്തെത്തുന്നതാണ് തന്റെ സ്വപ്നമെന്ന് ഒരിക്കല്‍ ജെന്സന് തുറന്ന് പറഞ്ഞിരുന്നു. 2020 ല്‍ മാഡിസന്‍ സീനിയര്‍ ഡയറക്ടര്‍ ഓഫ് പ്രോഡക്ട് മാര്ക്കറ്റിങായി എന്വിഡിയയിലെത്തി. ഒമ്നിവേഴ്സിലായിരുന്നു മാഡിസന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ജെന്‍സനൊപ്പം മിക്ക ഒഫീഷ്യല്‍ യാത്രകളിലും അനൗദ്യോഗിക സംഘത്തിനൊപ്പം മാഡിസനും സഞ്ചരിച്ചിരുന്നു.