Gadi Eisenkot, center, leader of the Yashar "Straight" Party, enters the hall at the President's Residence for a ceremony as Israeli President Isaac Herzog tasks him with forming a government in Jerusalem, Sunday, Nov. 8, 2026. (AP Photo/Ohad Zwigenberg)

Gadi Eisenkot, center, leader of the Yashar "Straight" Party, enters the hall at the President's Residence for a ceremony as Israeli President Isaac Herzog tasks him with forming a government in Jerusalem, Sunday, Nov. 8, 2026. (AP Photo/Ohad Zwigenberg)

  • 19 സീറ്റുള്ള അറബ് പാർട്ടികളുടെ പിന്തുണ ഉറപ്പായിട്ടുണ്ടെങ്കിലും നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയെ കൂടി ഉൾപ്പെടുത്തി സഖ്യസർക്കാറുണ്ടാക്കാനാണ് മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ടിന്റെ നീക്കം.

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീവ്രനീക്കവുമായി യാഷാര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട്. അറബ് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അടക്കം ഒരുമിപ്പിച്ച് സര്‍ക്കാറുണ്ടാക്കാനാണ് ഐസന്‍കോട്ടിന്‍റെ ശ്രമം. ഇതോടെ 19 സീറ്റു നേടിയ അറബ് പാര്‍ട്ടികള്‍ സര്‍ക്കാറിനു പുറത്താകും.

Also Read: ഹമാസിനെ ഭീകര സംഘടനയായി അംഗീകരിച്ചാല്‍ ഒന്നിക്കാം; ഉപാധികളുമായി ഐസന്‍കോട്ട്; സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം

ഇസ്രായേൽ പ്രസിഡന്റ് ഇസ്ഹാഖ് ഹെര്‍സോഗ് സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം നല്‍കിയതോടെ ഐസെൻകോട്ട് ചര്‍ച്ചകളിലേക്ക് കടന്നു. ജൂതപാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ഐസന്‍കോട്ടിന്‍റെ ആഹ്വാനം. തന്നെ പ്രധാനമന്ത്രിയായി അംഗീകരിച്ചുകൊണ്ട് സര്‍ക്കാറില്‍ ചേരാനാണ് ഐസന്‍കോട്ട് നെതന്യാഹുവിനോടും ധനകാര്യ മന്ത്രി ബെസലേല്‍ സ്മോട്രിച്ചിന്‍റെ പാര്‍ട്ടിയോടും ആവശ്യപ്പെട്ടത്.

ഈ നിമിഷത്തിന്‍റെ ഗൗരവം മനസിലാക്കുന്ന ആര്‍ക്കും താന്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്നും തന്‍റെ കൈകള്‍ പൂര്‍ണഹൃദയത്തോടെ നീട്ടിയിരിക്കുന്നു എന്നും ഐസന്‍കോട്ട് പറഞ്ഞു. ലികുഡ് പാര്‍ട്ടിയിലെ അംഗങ്ങളും ജൂത പാര്‍ട്ടികളും ഇതാണ് ഐക്യത്തിനുള്ള സമയമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് താന്‍ അവതരിപ്പിച്ച തത്വങ്ങളെ പിന്തുണയ്ക്കാത്തതെന്ന് മനസിലാകുന്നില്ലെന്നും ഐസന്‍കോട്ട്. ആറാഴ്ചയാണ് ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപകരിക്കാന്‍ കിട്ടുക. 

അറബ് പാര്‍ട്ടികളെ ഒഴിവാക്കും?

നെതന്യാഹുവിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലെത്തിയാല്‍ ഭരിക്കാന്‍ ഐസന്‍കോട്ടിന് അറബ് പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ല. 19 സീറ്റുള്ള അറബ് പാര്‍ട്ടികള്‍ ഐസന്‍കോട്ടിന് പിന്തുണ നല്‍കാന്‍ അറിയിചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറില്‍ ചേരുന്ന പാര്‍ട്ടികള്‍ ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കണമെന്നും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നുമുള്ള വ്യവസ്ഥ ഐസന്‍കോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ അറബ് പാര്‍ട്ടികളുമായി ഒരു മുന്നണിയിലും സഹകരിക്കില്ലെന്ന് ഐസന്‍കോട്ടിന്‍റെ സഖ്യകക്ഷിയായി ഇസ്രയേല്‍ ബെയ്തേനു പാര്‍ട്ടിയും വ്യക്തമാക്കി. 

Also Read: വിദ്വേഷ കേസില്‍ ബിജെപി നേതാക്കളോട് പിന്തുണ ചോദിച്ചു, സഹായിച്ചില്ല; മോദിയോടും അമിത് ഷായോടും അഭ്യര്‍ഥന

മറ്റൊരു സാധ്യത തീവ്ര ഓര്‍ത്തഡോക്സ് കക്ഷികളുടെ പിന്തുണയാണ്. 13 സീറ്റാണ് ഈ കക്ഷികള്‍ക്കുള്ളത്. തീവ്ര-ഓർത്തഡോക്സ് സെമിനാരി വിദ്യാര്‍ഥികൾക്ക് സൈനിക സേവനത്തിൽ നിന്നുള്ള ഇളവുകൾ ഈ കക്ഷികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ സൈനിക മേധാവിയായ ഐസന്‍കോട്ട് തുല്യ സൈനിക സേവനം പ്രചാരണ വിഷയമാക്കിയിരുന്നു. തീവ്രവിഭാഗങ്ങളുടെ ഇളവുകള്‍ അവസാനിപ്പിക്കാനാണ് ഐസന്‍കോട്ട് വിഭാഗം ലക്ഷ്യമിടുന്നത്.

അറബ് പാര്‍ട്ടികളുടേത് അടക്കം നെസെറ്റില്‍ 67 പേരുടെ പിന്തുണ ഐസന്‍കോട്ടിനുണ്ട്. 120 സീറ്റുകളുള്ള ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം 61 സീറ്റ്. 27 സീറ്റുകളുമായി നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് മുന്നില്‍. ഐസന്‍കോട്ടിന്‍റെ സഖ്യത്തിന് 48 സീറ്റുണ്ട്. ഇരു കക്ഷികളും ചേര്‍ന്നാല്‍ 61 എന്ന സംഖ്യ മറികടക്കാന്‍ സാധിക്കും.

ENGLISH SUMMARY:

Yashar party leader and former military chief Gadi Eisenkot has initiated intense negotiations to form the next Israeli government after being given the primary mandate by President Isaac Herzog. Although he secured recommendations from 67 Knesset members, including 19 from Arab parties, Eisenkot is actively reaching out to Prime Minister Benjamin Netanyahu’s Likud party and right-wing groups to build a broad coalition. Forming an alliance with Likud would allow Eisenkot to surpass the 61-seat majority threshold in the 120-member Knesset without relying on Arab parties. However, he faces complex negotiations, as coalition partners like Yisrael Beiteinu refuse to cooperate with Arab parties, while potential deals with ultra-Orthodox factions are complicated by disputes over mandatory military service exemptions.