പ്രതീകാത്മക ചിത്രം
പതിനഞ്ചുകാരിയോട് ലൈംഗികാവശ്യം പറഞ്ഞ് വിഡിയോ കോള്‍ ചെയ്യുകയും നഗ്നതാ പ്രദര്‍ശനം ചെയ്യുകയും ചെയ്ത 42കാരന് തടവുശിക്ഷ. സിംഗപ്പൂരില്‍ നിന്നാണ് വാര്‍ത്ത പുറത്തുവരുന്നത്. കേസില്‍ ഇയാള്‍ക്ക് 21 ദിവസത്തെ തടവുശിക്ഷയാണ് വിധിച്ചത്. 2024ല്‍ നടന്ന സംഭവത്തിന് കഴിഞ്ഞ ആഴ്ചയാണ് വാര്‍ത്തയായത്. ഷിന് മിന് ഡെയ്ലി ന്യൂസ് പ്രകാരം സലീം ഷമീം അഹമ്മദ് എന്നയാളെയാണ് സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്.
റിപ്പോര്‍ട്ട് പ്രകാരം സലീം സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ഹോട്ടലിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. 2024 ഡിസംബര്‍ രണ്ടിന് പെണ്‍കുട്ടിക്ക് ഷിഫ്റ്റ് പകല്‍ അഞ്ച് മുതല്‍ രാത്രി ഒന്ന് വരേയായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ അധികം നില്‍ക്കാമോ അന്‍പത് ഡോളര്‍ (4695 രൂപ) എന്ന് ചോദിച്ചു. പെണ്‍കുട്ടി സമ്മതിച്ചു.
ജോലി കഴിഞ്ഞ് മടങ്ങിവെ പെണ്‍കുട്ടിക്ക് സലീം അന്പതിന് പകരം എണ്‍പത് ഡോളറാണ് നല്‍കിയത്. കുട്ടിക്ക് പോകാനായി സലീം ഒരു ടാക്സി വിളിക്കുകയും ടാക്സിക്ക് കൊടുക്കാനെന്ന പേരില്‍ എണ്‍പത് ഡോളര്‍ അധികം കൊടുക്കുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടി വീട്ടിലെത്തി.
പുലര്‍ച്ചെ നാലിനാണ് പെണ്‍കുട്ടി വീടെത്തിയത്. പിന്നാലെ വീടെത്തിയോ എന്ന് ചോദിച്ച് സലീം കുട്ടിയെ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ അഞ്ച് മിനിറ്റ് വിഡിയോ കോളില്‍ സംസാരിച്ചോട്ടെ എന്ന് സലീം പെണ്‍കുട്ടിയോട് ചോദിച്ചു. തനിക്ക് ഉറങ്ങണം എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍ സലീം വീണ്ടും സമ്മര്‍ദം ചെലുത്തി. ഇതോടെ പെണ്‍കുട്ടി വിഡിയോ കോളിന് സമ്മതിച്ചു. തുടര്‍ന്ന് താന്‍ വളരെ ഏകനാണെന്ന് വിഡിയോ കോളില്‍ സലീം പെണ്‍കുട്ടിയോട് പറഞ്ഞു. പിന്നാലെ ‘എന്നെ സന്തോഷിപ്പാക്കാമോ’ എന്നും സലീം പെണ്‍കുട്ടിയോട് ചോദിച്ചു.
ചോദ്യം മനസിലാകാതിരുന്ന പെണ്‍കുട്ടിയോട് സലീം മൂന്ന് തവണ ഇതേ ചോദ്യം ആവര്‍ത്തിച്ചു. പിന്നാലെ പെണ്‍കുട്ടിയോട് അടിവസ്ത്രങ്ങളെക്കുറിച്ചും സലീം ചോദ്യമുന്നയിച്ചു. ഇതോടെ ഇത്തരം രീതിയില്‍ സംസാരിക്കരുതെന്നും താന്‍ ഉറങ്ങാന്‍ പോകുകയാണെന്നും പെണ്‍കുട്ടി മറുപടി നല്കി. ഇതോടെ തന്റെ ഫോണ്‍ ക്യാമറ തിരിച്ച് സലീം സ്വകാര്യഭാഗങ്ങള്‍ കാണിക്കുകയും സ്വയംഭോഗം ചെയ്യാനും തുടങ്ങി.
ഇതോടെ പെണ്‍കുട്ടി തന്നോടിങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും സലീമിന് ഭാര്യയും മക്കളുമില്ലേ എന്നും ചോദിച്ചു. എന്നാല്‍ തനിക്ക് ‘ഒന്ന് കാണണമെന്നായിരുന്നു സലീമിന്റെ മറുപടി’. തുടര്‍ന്ന് അഞ്ച് മിനിറ്റ് കൂടി വിഡിയോ കോള്‍ ചെയ്യാമോ എന്ന് പെണ്‍കുട്ടിയോട് സലീം ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി കോള്‍ കട്ട് ചെയ്യുകയായിരുന്നു.
ശേഷം പെണ്‍കുട്ടി വളര്‍ന്ന് 18 ആയപ്പോഴാണ് സംഭവം ഒരു സുഹൃത്തിനോട് പറഞ്ഞതും പിന്നാലെ കേസ് കൊടുത്തതും.
കേസ് വാദത്തിനിടെ പെണ്‍കുട്ടിയോട് സലീം മാപ്പ് പറഞ്ഞതിനാലും മുന്‍പ് സലീമിനെതിരെ കേസുകളൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലും 21 ദിവസം തടവാണ് കോടതി വിധിച്ചത്.