venezuela-us
  • രാത്രിയിലെ പട്രോളിങ്ങിനിടെ വൈറ്റ്ഹൗസിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നീല ഫോര്‍ഡ് എഫ് 150 പിക്കപ്പ് ട്രക്ക് സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു. ആയുധങ്ങള്‍ വല്ലതും കയ്യിലുണ്ടോയെന്ന ചോദ്യത്തിനു വിരലുകള്‍ തോക്കിന്റെ ആകൃതിയില്‍ ചൂണ്ടിക്കാണിച്ചായിരുന്നു യുവാവിന്റെ മറുപടി

തലച്ചോറിലുള്ള ശബ്ദങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കണമെന്നാവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ വെനസ്വേലന്‍ പൗരന്‍ പിടിയിലായി. വ്യാഴാഴ്ച രാത്രി വൈറ്റ്ഹൗസിനു പുറത്തുള്ള സുരക്ഷാസംഘത്തിന്റെ പതിവുപരിശോധനക്കിടെയാണ് സംഭവം. തനിക്കുണ്ടായ ഉള്‍വിളിയെത്തുടര്‍ന്ന് ട്രംപിനെ വധിക്കാനാണ് എത്തിയതെന്ന് 26കാരന്‍ റോണി യോർഡ്രിക്സ് ഗ്വാനിപ ക്രിനോസ് പൊലീസിനെ അറിയിച്ചു. 

Also read: മുറിയില്‍ രണ്ട് യുവതികള്‍; ഉത്തേജനത്തിന് 200 മെത്ത് പില്ലുകള്‍; ബുദ്ധസന്യാസി പിടിയില്‍

രാത്രിയിലെ പട്രോളിങ്ങിനിടെ വൈറ്റ്ഹൗസിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നീല ഫോര്‍ഡ് എഫ് 150 പിക്കപ്പ് ട്രക്ക് സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു. ആയുധങ്ങള്‍ വല്ലതും കയ്യിലുണ്ടോയെന്ന ചോദ്യത്തിനു വിരലുകള്‍ തോക്കിന്റെ ആകൃതിയില്‍ ചൂണ്ടിക്കാണിച്ചായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് ഇയാളുടെ വാഹനം പരിശോധിച്ച പൊലീസ് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു. 

അതേസമയം സൗത്ത് കരോലിനയില്‍ നിന്നും മോഷണം പോയ വാഹനമാണിതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വൈറ്റ്ഹൗസിനു ചുറ്റും ആയുധങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും  യുഎസ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ ഷോണ്‍ കുറെന്‍ പ്രതികരിച്ചു. 

മോഷ്ടിച്ച സ്വത്ത് കൈവശംവയ്ക്കല്‍, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുക, ലൈസന്‍സില്ലാതെ പിസ്റ്റളും റൈഫിളും കൈവശം വയ്ക്കുക, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സൂപ്പീരിയര്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു. 2024ല്‍ യുഎസിലെത്തിയ അനധികൃത കുടിയേറ്റക്കാരനാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ നാടുകടത്തല്‍ നടപടികളിലേക്കും കടക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

Venezuela man arrested near white house told voices of brain told him to kill trump:

A 26-year-old Venezuelan national, identified as Ronny Yordrix Guanipa Crinos, was arrested near the White House after allegedly telling police that voices in his head had urged him to assassinate US President Donald Trump. The arrest took place during a routine security patrol on Thursday night, when officers noticed a suspicious blue Ford F-150 pickup truck parked near the White House