പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

TOPICS COVERED

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവതിയുടെ മുറിയിലേക്ക് നഗ്നനായി കയറി പീഡിപ്പിച്ച് യുവാവ്. സിംഗപ്പൂരിലാണ് സംഭവം. 2023ല്‍ നടന്ന സംഭവത്തില്‍ ഈയടുത്താണ് വിധി വന്നത്. ഇറാനിയന്‍ പൗരനായ കെയ്‍വാന്‍ മൊത്തലെബി (34) ന് സിംഗപ്പൂര്‍ കോടതി പത്ത് വര്‍ഷം തടവും ആറ് ചൂരലടിയും ശിക്ഷ വിധിച്ചു. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് പൗരയായ യുവതി 2021ലാണ് സിംഗപ്പൂരില്‍ ജോലിക്കായെത്തുന്നത്. ഇവര്‍ മൂന്ന് മുറികളുള്ള ഫ്ലാറ്റിലെ ഒരു മുറി വാടകയ്ക്കെടുത്തു. ഫ്ലാറ്റിന്‍റെ ഉടമയായ യുവതി ഫ്ലാറ്റിലെ മാസ്റ്റര്‍ ബെഡ്റൂമിലാണ് താമസിച്ചിരുന്നത്. പിന്നാലെ 2023ല്‍ കെയ്‍വാന്‍ മൂന്നമത്തെ മുറി വാടകയ്ക്കെടുത്തു. ഫ്ലാറ്റിലെ പൊതു അടുക്കളയില്‍ വച്ചാണ് കെയ്‍വാന്‍ ആദ്യമായി യുവതിയെ പരിചയപ്പെടുന്നത്. പിന്നാലെ തൊട്ടടുത്ത ദിവസം സംസാരിക്കാന്‍ എന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഫ്ലാറ്റിന്‍റെ ഹാളിലേക്ക് ക്ഷണിച്ചു. സംസാരത്തിനിടെ പരസ്പരം ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും യുവതിയോട് ചോദിച്ച് ഇയാള്‍ മനസിലാക്കി. യുവതി അവിവാഹിതയാണെന്നും ഇയാള്‍ മനസിലാക്കി.

തൊട്ടടുത്ത ദിവസം ജോലി കഴിഞ്ഞെത്തിയ യുവതിയോട് ഇയാള്‍ രണ്ട് തവണ പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ ഭയന്ന യുവതി ഇത് വിസമ്മതിച്ച് തന്‍റെ മുറിയില്‍ കയറി കതകടച്ചു.

 അല്‍പ സമയത്തിന് ശേഷം യുവതിയുടെ വാതിലില്‍ മുട്ട് കേട്ടു. വാതില്‍ തുറന്ന യുവതി ഭയന്നു. വാതിലിന് പുറത്ത് പൂര്‍ണനഗ്നനായി നില‍ക്കുകയാണ് കെയ്‍വാന്‍.  യുവതിയോട് മാപ്പ് പറഞ്ഞ് ഇയാള്‍ വാതില്‍ തള്ളിത്തുറന്നു. തുടര്‍ന്ന് ക്രൂരമായി മുറിയിലിട്ട് പീഡിപ്പിച്ചു. ശേഷം വീണ്ടും താന്‍ ചെയ്തതിന് മാപ്പ് നല്‍കണമെന്ന് പറഞ്ഞ് ഇയാള്‍ ഇറങ്ങിപ്പോയി. 

വൈകാതെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെ വൈകാതെ പൊലീസ് പിടികൂടി. തനിക്ക് തെറ്റ് പറ്റിപ്പോയെന്നായിരുന്നു യുവാവിന്‍റെ മറുപടി. മൂന്ന് വര്‍ഷത്തോളം ശേഷമാണ് യുവാവിന് കോടതി ശിക്ഷ വിധിച്ചത്. 

ENGLISH SUMMARY:

Singapore crime news covers the shocking sentencing of an Iranian man who was given ten years in prison and six strokes of the cane for sexually assaulting a woman after she rejected his romantic advances. The detailed court verdict highlights the swift legal action taken following the 2023 incident in the shared apartment.