tram-istambul

TOPICS COVERED

 

ഫോണുകളുടെ കാലത്തോടെ എല്ലാം ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് ആളുകളുടെ ശീലമാണ്. എന്നാല്‍ പരിസരം മറന്നുള്ള ഇത്തരം ഫോട്ടോപിടുത്തം എത്രത്തോളം വലിയ അപകടത്തിലേക്ക് നയിച്ചേക്കാം എന്ന് വ്യക്തമാകുന്നതാണ് തുര്‍ക്കി ഇസ്താംബുളില്‍ നിന്ന് പുറത്തുവരുന്ന വിഡിയോ. ഒരമ്മയും കുഞ്ഞിനും ജീവന്‍ നഷ്ടപ്പെടേണ്ടിയിരുന്ന അപകടത്തില്‍ രക്ഷയായത് ട്രാം ഡ്രൈവറുടെ കൃത്യ ഇടപെടലായിരുന്നു.

ട്രാംമുകള്‍ക്ക് പ്രശസ്തമാണ് ഇസ്താംബുള്‍ നഗരം. ലണ്ടന്‍, പാരീസ് പോലുള്ള വലിയ നഗരങ്ങളിലും റോഡുകളിലൂടെ നീങ്ങുന്ന ഈ കുഞ്ഞന്‍ ട്രെയിനുകള്‍ ധാരാളമുണ്ട്. അത്തരത്തിലൊരു ട്രാം ട്രെയിനിനെ കണ്ട ത്രില്ലില്‍ വിഡിയോ എടുക്കുകയായിരുന്നു ഒരു യുവതി. യുവതി തന്‍റെ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന സ്ട്രോളര്‍ ട്രാക്കിലേക്ക് കയറ്റിനിര്‍ത്തി സ്ഥലകാല ബോധമില്ലാതെയായിരുന്നു വിഡിയോ എടുത്തിരുന്നത്.

എന്നാല്‍ വിഡിയോ ചിത്രീകരണത്തിനിടെ ട്രാം ഏറെ അടുത്തെത്തിയപ്പോഴാണ് യുവതിക്ക് താന്‍ ട്രാമിന്‍റെ സഞ്ചാരപാതയിലാണ് നില്‍ക്കുന്നതെന്ന ബോധം വന്നത്. ഉടന്‍ ഇവര്‍ സ്ടോളര്‍ ട്രാക്കില്‍ നിന്ന് തള്ളിമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ട്രാം ഇതിനോടകം അടുത്തെത്തിയിരുന്നു. ട്രാക്കില്‍ നിന്ന് സ്ട്രോളര്‍ മാറ്റിയെങ്കിലും ട്രാം സ്ടോളറിന്‍റെ വശത്തിടിച്ചു. എന്നാല്‍ അപകടം മണത്ത ട്രാം ഡ്രൈവര്‍ ഇതിനോടകം ബ്രേക്ക് പിടിച്ചിരുന്നു. വളരെ പതിയ വേഗതയില്‍ ട്രാം സ്ട്രോളറിന്‍റെ വശത്തിടിച്ചു. ചെറുതായൊന്ന് സ്ടോളര്‍ വശത്തേക്ക് ചരിഞ്ഞുവെന്നതൊഴിച്ചാല്‍ കാര്യമായ അപകടമൊന്നുമുണ്ടായില്ല. 

ട്രാം ഡ്രൈവര്‍ പുറത്തേക്ക് തലയിട്ട് യുവതിയെ ശകാരിക്കുന്നുണ്ട്. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്ന ഭാവേന യുവതി നടന്നുനീങ്ങുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on a dramatic viral video from Istanbul where a mother's reckless photography for a social media video nearly caused a fatal tram accident involving her baby. Quick-thinking by the tram driver averted a tragedy, highlighting the dangers of distracted behavior near transit tracks.