തായ്വാന് വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാതകളിലൂടെ സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പാക്കിസ്ഥാന്. ബെയ്ജിങ്ങിന്റെ 'വൺ-ചൈന' (One-China) നയത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് നടപടി. എന്നാൽ, തായ്വാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഈ തീരുമാനം പുറത്തുവന്ന് മണിക്കൂറുകൾക്കകം പാകിസ്ഥാൻ നാടകീയമായി പിൻവലിക്കുകയും വിമാനങ്ങൾക്ക് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കുകയും ചെയ്തു.
തായ്വാൻ ചൈനയുടെ ഭാഗമാണെന്ന ബെയ്ജിങ്ങിന്റെ നിലപാടിനെ പിന്തുണച്ചാണ് പാകിസ്ഥാൻ ഈ വിലക്ക് ഏർപ്പെടുത്തിയത്. "പാകിസ്ഥാൻ ഏവിയേഷൻ ഡിവിഷൻ 'വൺ ചൈന' നയമാണ് പിന്തുടരുന്നത്. മെയിൻലാൻഡ് ചൈനയിലെ വിമാനക്കമ്പനികൾക്ക് മാത്രമേ പാകിസ്ഥാന് മുകളിലൂടെ പറക്കാൻ അനുമതിയുള്ളൂ" എന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കുകയുണ്ടായി.
പാകിസ്ഥാൻ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഒക്ടോബർ 25 ഞായറാഴ്ച മുതൽ തന്നെ തായ്വാന്റെ പ്രമുഖ വിമാനക്കമ്പനികളായ ചൈന എയർലൈൻസും (China Airlines) ഇവിഎ എയറും (EVA Air) പാക് വ്യോമപാത ഒഴിവാക്കി യാത്ര തിരിച്ചുവിട്ടിരുന്നു. ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള തങ്ങളുടെ സർവീസുകൾ റഷ്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ തിരിച്ചുവിട്ടതു വഴി യാത്രാസമയവും ഇന്ധനച്ചെലവും വൻതോതിൽ വർദ്ധിക്കാൻ ഇത് കാരണമായി.
തായ്വാൻ തങ്ങളുടെ വ്യോമപാത ആയുധമാക്കുന്നു എന്ന് ആരോപിച്ച് പാക്കിസ്ഥാൻ നടപടിയെ ശക്തമായി അപലപിച്ചു. ഇതിനു പിന്നാലെ പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി തായ്വാൻ വിമാനങ്ങൾക്ക് ഒക്ടോബർ 28 മുതൽ 2027 മാർച്ച് 27 വരെയുള്ള കാലയളവിലേക്ക് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നൽകിക്കൊണ്ട് ഉത്തരവ് പെട്ടെന്ന് തിരുത്തുകയായിരുന്നു.