screw-murder

പിതാവിന് അന്ത്യകൂദാശ ചൊല്ലിക്കൊടുത്ത് ക്രൂരമായ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. യുഎസ് മിസൗറിയിലാണ് സംഭവം. മൈക്കിള്‍ സിയാറ്റില്‍ എന്ന 63കാരനെയാണ് മകന്‍ റിച്ചാര്‍ഡ് സിയാറ്റില്‍ കുത്തിക്കൊന്നത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം അച്ഛനും മകനും തമ്മില്‍ ദിവസേന വഴക്കിലേര്‍പ്പെട്ടിരുന്നു. ശനിയാഴ്ച വഴക്ക് മൂത്തു. ഇതിനിടെ അച്ഛന്‍ തന്‍റെ കയ്യില്‍ കിട്ടിയ സ്ക്രൂഡ്രൈവര്‍ എടുത്ത് മകനെ എറിയുകയായിരുന്നു. എന്നാല്‍ ഇത് പിടിച്ചെടുത്ത മകന്‍ ഉപകരണം എടുത്ത് തിരിച്ചാക്രമിച്ചു. നിമിഷനേരത്തെ ദേഷ്യം കലാശിച്ചത് വന്‍ദുരന്തത്തിലും. സ്ക്രൂഡ്രൈവര്‍ അച്ഛന്‍റെ കണ്ണില്‍ ആഴത്തില്‍ തറച്ചുകയറി. സ്വബോധം തിരിച്ചുകിട്ടിയതോടെ മകന്‍ ഭയന്ന് ഇത് പറിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ തലയോട്ടിയിലേക്ക് ആഴത്തില്‍ തറച്ചുകയറിയതിനാല്‍ പറിച്ചെടുക്കാനായില്ല. അഞ്ച് മിനിറ്റോളം പിതാവ് വേദനയില്‍ പുളഞ്ഞു. 

എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ സഹായത്തിന് വിളിക്കാതെ തന്‍റെ അച്ഛന്‍റെ വേദന അവസാനിപ്പിക്കാനാണ് മകന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തന്‍റെ അച്ഛന് സമീപമിരുന്ന് അന്ത്യകൂദാശ ചൊല്ലി. ശേഷം അടുക്കളയില്‍ നിന്നെടുത്ത ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് അച്ഛന്‍റെ നെഞ്ചില്‍ കുത്തി. പിതാവ് മരിച്ചെന്ന് ഉറപ്പാക്കിയ ശരീരം വലിച്ച് വീടിന് പിന്നില്‍ കുഴിവെട്ടി സംസ്കരിച്ചു. എന്നാല്‍ മൃതശരീരം അഴുകിയതോടെ ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങി. ഇത് തടയാന്‍ ഫൈബര്‍ഗ്ലാസുകളും കെട്ടിടാവശിഷ്ടങ്ങളും ഇയാള്‍ കുഴിക്ക് മുകളില്‍ സ്ഥാപിച്ചു. 

പിന്നാലെ മൈക്കിളിനെ കാണാതായെന്ന് പരിസരവാസികള്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്രൂരമായ കൊലപാതകം വെളിപ്പെടുകയുമായിരുന്നു. കണ്ണില്‍ സ്ക്രൂഡ്രൈവര്‍ കുത്തിയ പരുക്ക് ചികിത്സിച്ച് ഭേദപ്പെടുത്താമായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

ENGLISH SUMMARY:

Missouri son kills father after a brutal fight involving a screwdriver, as reported by Malayala Manorama Online News. The shocking incident ended with the son reciting last rites before stabbing his father to death.