headmaster-mother-malaysia

തന്റെ പേരക്കുട്ടിയാകാൻ പ്രായമുള്ള പെൺകുട്ടിയോട് പ്രണയം തോന്നി. അതും പ്രധാനാധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലെ വിദ്യാർഥിനിയോട്. പ്രണയാഭ്യർഥന നടത്തിയത് ഫോണിലേക്ക് ടെക്സ്റ്റ് മെസേജ് അയച്ച്. പിന്നാലെ നടന്നത് അടിയുടെ പൂരമായിരുന്നു. മലേഷ്യയിൽ നിന്നാണ് ഈ വാർത്ത.

മലേഷ്യയിലെ പെരക്കിൽ ഒരു പ്രധാനാധ്യാപകന് വിദ്യാർഥിനിയുടെ അമ്മയുടെ കയ്യിൽനിന്ന് മർദനമേറ്റു. സ്കൂളിലെ 15 വയസ്സുകാരിയുമായി ഇയാൾ ചാറ്റ് ചെയ്തിരുന്നു. ഇതിനിടെ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. ഭയന്ന പെൺകുട്ടി സന്ദേശം അമ്മയെ കാണിച്ചു. തുടർന്ന് അമ്മ നേരിട്ട് സ്കൂളിലെത്തി പ്രധാനാധ്യാപകനെ കൈകാര്യം ചെയ്തു.

അധ്യാപകനെ ഇടംവലം തല്ലുന്നതിന്റെയും കൈകൂപ്പി ഉറക്കെ കരഞ്ഞ് മാപ്പപേക്ഷിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനു താഴെ അധ്യാപകനെ വിമർശിച്ചും അമ്മയെ അനുമോദിച്ചും ഒട്ടേറെ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

സംഭവത്തെത്തുടർന്ന് പ്രധാനാധ്യാപകനെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരിക്കുകയാണ്. എന്നാൽ, ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിവില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.

ENGLISH SUMMARY:

A headmaster in Perak, Malaysia, was beaten by a student’s mother after he sent a text message proposing love to a 15-year-old student at his school. The terrified student showed the message to her mother, who went directly to the school and confronted him. A video of the mother beating the headmaster and him begging for forgiveness went viral on social media, leading to his transfer pending an investigation, although police stated they have received no official complaint.