Image credit:x/rjreports

Image credit:x/rjreports

  • കലാത് ഖാന്‍ ആയ സുലൈമാന്‍ ഖാന്‍ ദാവൂദിന്‍റെ മകനായ അഹമ്മദ് സായെ അദ്ദേഹത്തിന്‍റെ മൂന്ന് അംഗരക്ഷകരോടു കൂടെ തിങ്കളാഴ്ചയാണ് അജ്ഞാത സായുധ സംഘം തട്ടിക്കൊണ്ട് പോയത്

ബലൂചിസ്ഥാനിലെ രാജകുമാരന്‍ മുഹമ്മദ് ഖാന്‍ അഹമ്മദ് സായിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പാക് പട്ടാളക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്‍റെ അവകാശവാദം. കലാത് ഖാന്‍ ആയ സുലൈമാന്‍ ഖാന്‍ ദാവൂദിന്‍റെ മകനായ അഹമ്മദ് സായെ അദ്ദേഹത്തിന്‍റെ മൂന്ന് അംഗരക്ഷകരോടു കൂടെ തിങ്കളാഴ്ചയാണ് അജ്ഞാത സായുധ സംഘം തട്ടിക്കൊണ്ട് പോയത്. ഖുസ്ദറില്‍ നിന്ന് കലാതിലേക്ക്രാത്രി സഞ്ചരിക്കുന്നതിനിടെ വാഹനത്തോടെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലൂചിസ്ഥാന്‍റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് കലാതിലെ ഖാന്‍ കുടുംബത്തിനുള്ളത്. നിലവിലെ കലാത് ഖാന്‍ ആയ സുലൈമാന്‍ ദാവൂദ് വെയില്‍സിലാണ് ഉള്ളത്. 

വനിതാ വിഭാഗത്തിന്‍റെ ഓപ്പറേഷന്‍ അല്‍മാസിലാണ് പാക് പട്ടാളത്തെ കൊന്നൊടുക്കിയതെന്ന് ബിഎല്‍എഫ് അവകാശപ്പെടുന്നു. പാക് സൈന്യത്തിന്‍റെ 12 കവചിത വാഹനങ്ങളും സപ്ലൈ ട്രക്കുകളും പിടികൂടി നശിപ്പിച്ചുവെന്നും നാല് ക്വാഡ്കോപ്റ്റേഴ്സും രണ്ട് നിരീക്ഷണ ഡ്രോണുകളും രണ്ട് പൊലീസ് സ്റ്റേഷനുകളും ഓപ്പറേഷനില്‍ പിടിച്ചെടുത്തുവെന്നും ബിഎല്‍എഫ് വക്താവ് മേജര്‍ ഗ്വാറം ബലൂച് പറഞ്ഞു. അതേസമയം, പാക്കിസ്ഥാന്‍ ഈ വാദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. 

റിംദാനിലെയും ഗബ്ദിലെയും സൈനിക പോസ്റ്റുകള്‍ ആക്രമിച്ചുവെന്നും 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലാണ് പാക് സൈന്യവുമായി ഉണ്ടായതെന്നും ബിഎല്‍എഫിന്‍റെ പ്രസ്താവനയില്‍ പറയുന്നു. പാക്കിസ്ഥാന്‍റെ പട്ടാള കേന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കുമെന്നും ചൈന–പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള എല്ലാം നശിപ്പിക്കുമെന്നും ബിഎല്‍എഫ് മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Balochistan Liberation Front (BLF) has claimed that it killed around 100 Pakistani military personnel in an operation following the abduction of Prince Muhammad Khan Ahmadzai, son of the Khan of Kalat, along with his three bodyguards. The armed group reportedly abducted Ahmadzai and his guards on Monday while they were travelling by vehicle from Khuzdar to Kalat at night. BLF spokesperson Major Gwahram Baloch claimed that its Operation Almas involved attacks on Pakistani military posts, the destruction of 12 armoured vehicles and supply trucks, and the seizure of quadcopters, surveillance drones and police stations.