Image: RichmondCounty

  • ഭാര്യയുടെ ശല്യമില്ലാതെ ഫുട്ബോള്‍ മത്സരം കാണാനായി കസേരയിലിരുത്തി ബേസ്മെന്റില്‍ കെട്ടിയിട്ടു. മത്സരത്തിനു പിന്നാലെ അറസ്റ്റ്

ഫുട്ബോള്‍ മത്സരം തടസമില്ലാതെ കാണാനായി ഭാര്യയെ കസേരയില്‍ ടേപ് ഉപയോഗിച്ച് കെട്ടിയിട്ടെന്ന് പരാതി. സംഭവത്തില്‍ 64കാരന്‍ അറസ്റ്റിലായി. വെര്‍ജീനിയയിലെ റിച്ച്മണ്ടിലാണ് സംഭവം. തട്ടിക്കൊണ്ടുപോകല്‍, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി റിച്ച്മണ്ട് സ്വദേശിയായ ടെറി വാര്‍ഡിനെയാണ് അറസ്റ്റ് ചെയ്തത്. 

Also Read: ‘ഞാൻ മുസ്‌ലിമാണ്, പക്ഷേ നിസ്കരിക്കാറില്ല’; മതവുമായുള്ള ബന്ധം തുറന്നുപറഞ്ഞ് നടി ഷബാന ആസ്മി

ഒക്ടോബര്‍ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബൈർഡ് പാർക്കിന് സമീപമുള്ള മാപിൾവുഡ് അവന്യൂവിലെ വീട്ടിലേക്ക് സംഭവമറിഞ്ഞ് രാത്രി പതിനൊന്നരയോടെയാണ് പൊലീസ് എത്തുന്നത്. പരാതിയെത്തുടര്‍ന്നുള്ള പരിശോധനയില്‍ ഭാര്യയെ കെട്ടിയിട്ടതിന്റെ അടയാളങ്ങള്‍ വ്യക്തമായിരുന്നു. കൈകളില്‍ മുറിവുകളും ടേപ് ഒട്ടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. 45മിനിറ്റോളം നേരെ തന്നെ കെട്ടിയിട്ട് ബേസ്മെന്റില്‍ ഇരുത്തിയെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. 

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കായികമത്സരം കാണാനായി പങ്കാളിയെ ഈ വിധം ക്രൂരമായി കെട്ടിയിട്ടെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അടുത്ത മാസം 10ന് റിച്ച്മണ്ട് ജുവനൈൽ ആൻഡ് ഡൊമസ്റ്റിക് റിലേഷൻസ് ഡിസ്ട്രിക്ട് കോടതിയിൽ പ്രതിയെ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Man Arrested for Tying Wife to Chair to Watch Football Match:

A 64-year-old man, Terry Ward, has been arrested in Richmond, Virginia, for allegedly tying his wife to a chair with tape so he could watch a football match without interruption. Police responded to a home on Maplewood Avenue near Byrd Park at around 11:30 p.m. on October 11 following a complaint. The woman reportedly said she was tied up in the basement for approximately 45 minutes, and officers found injuries and tape marks on her hands. Ward reportedly admitted to the act during questioning and faces kidnapping and assault charges, with his court appearance scheduled for November 10