This handout picture provided by the Iranian presidency shows Iran's President Masoud Pezeshkian receiving Pakistan's army chief Syed Asim Munir in Tehran on October 20, 2026. (Photo by Iranian Presidency / AFP) / === RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / HO / IRANIAN PRESIDENCY" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS ===

  • 'സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കള്‍ ഒരു തരി പോലും ഇറാന്‍ വിട്ട് പുറത്തെവിടേക്കും പോകില്ല. ഇറാന്‍ ജനതയുടെയും രാജ്യത്തിന്‍റെയും ആസ്തിയില്‍ തന്ത്രപ്രധാനമാണത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്തിനകത്ത് മാത്രമാകും അത് ഉപയോഗിക്കുന്നതും'- എന്നായിരുന്നു റസേയിയുടെ പ്രതികരണം

സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് എത്തിക്കാനുള്ള ഒരു നീക്കത്തിനും വഴങ്ങില്ലെന്ന് ടെഹ്റാന്‍. പാക് ഡിഫന്‍സ് ചീഫ് അസിം മുനീറിനോടാണ് ഇറാന്‍ സുരക്ഷാതലവന്‍ മുഹ്സിന്‍ റസേയി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്–ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി പാക്കിസ്ഥാന്‍ ഇടപെട്ട് നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി എത്തിയതായിരുന്നു അസിം മുനീര്‍. 'സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കള്‍ ഒരു തരി പോലും ഇറാന്‍ വിട്ട് പുറത്തെവിടേക്കും പോകില്ല. ഇറാന്‍ ജനതയുടെയും രാജ്യത്തിന്‍റെയും ആസ്തിയില്‍ തന്ത്രപ്രധാനമാണത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്തിനകത്ത് മാത്രമാകും അത് ഉപയോഗിക്കുന്നതും'- എന്നായിരുന്നു റസേയിയുടെ പ്രതികരണം. 

വിശ്വസിക്കാന്‍ കൊള്ളവുന്നവരാണെന്ന് യുഎസ് ആദ്യം തെളിയിക്കട്ടെ എന്നും ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കാനുള്ള നടപടി അവര്‍ കൈക്കൊള്ളട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസേയിയുടെ നിലപാടിന് സമാനമായ പ്രതികരണമായിരുന്നു ഇറാന്‍റെ പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് ബാഘേര്‍ ഘാലിബാഫിന്‍റെയും പ്രസിഡന്‍റ് പെസഷ്കിയന്‍റേതും. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ' അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ അവര്‍ ആദ്യം തയാറാകട്ടെ, എന്നിട്ട് ചര്‍ച്ചയാകാം' എന്ന നിലപാടാണ് പെസഷ്കിയന്‍ കൈക്കൊണ്ടത്. 

'ഞങ്ങള്‍ക്ക് അമേരിക്കയെ തെല്ലും വിശ്വാസമില്ല. ചര്‍ച്ചയ്ക്ക് തയാറാകുന്ന അടുത്ത നിമിഷം ആക്രമിക്കുക എന്നതാണ് അവരുടെ ശീലം' എന്നും പെസഷ്കിയന്‍ കൂട്ടിച്ചേര്‍ത്തു. ' ഇറാന്‍റെ ഏഴ് ഉപാധികള്‍ അമേരിക്ക പ്രാവര്‍ത്തികമാക്കട്ടെ, എന്നിട്ട് വിശ്വസിക്കാം. ഭീഷണി കൊണ്ടോ, സൈനിക സന്നാഹങ്ങള്‍ കൊണ്ടോ ഇറാന്‍റെ നയപരമായ തീരുമാനത്തെ സ്വാധീനിക്കാന്‍ കഴിയില്ല' എന്ന് ഘാലിബാഫ് പറഞ്ഞു. 

മധ്യപൂര്‍വേഷ്യയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഇറാന്‍റേതായി വിദേശത്തുള്ള ആസ്തികള്‍ മരവിപ്പിച്ചത് റദ്ദാക്കല്‍, എണ്ണയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കല്‍ എന്നിവയാണ് ഇറാന്‍റെ ഏഴ് ആവശ്യങ്ങളില്‍ പ്രധാനം. 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ആണവായുധം ഉണ്ടാക്കാന്‍ ആവശ്യമായത്. 

ENGLISH SUMMARY:

Iran has rejected any proposal to transfer its enriched uranium outside the country, with security official Mohsen Rezaei conveying the position to Pakistan’s Defence Chief Asim Munir during mediation efforts aimed at ending the US-Iran war. Rezaei said the enriched nuclear material was a strategic national asset and would remain within Iran for domestic use, adding that Washington must take steps to rebuild trust. Iranian President Masoud Pezeshkian and Parliament Speaker Mohammad Bagher Ghalibaf also expressed deep mistrust of the United States, demanding sanctions relief and concrete action before further negotiations.